ചെന്നൈ: കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കബളിപ്പിച്ച വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്‍പില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍. മഹാദേവനാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.


ശരിയായ വിവരം നല്‍കണമെന്ന കോടതിയുടെ നിരന്തരമായ ആവശ്യം മുന്നറിയിപ്പ് വകവയ്ക്കാതിരുന്നതിനാലാണ് അറസ്റ്റിന് ഉത്തരവിട്ടത്. കോടതിനടപടികള്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സന്ദേശമയയ്ക്കാന്‍ ശ്രമിച്ച നിത്യാനന്ദയുടെ ശിഷ്യനെയും കോടതി ശാസിച്ചു.  


നിത്യാനന്ദയില്‍നിന്ന് മധുരമഠം സംരക്ഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം. ജഗദല്‍പ്രതാപന്‍ നല്‍കിയ ഹര്‍ജിക്കെതിരെ നിത്യാനന്ദ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ നിത്യാനന്ദ വിസമ്മതിച്ചതിനെ തുടര്‍ന്നു കോടതി സ്വമേധയ കേസ് പരിഗണിക്കുകയായിരുന്നു.