Heatwave : കഴിഞ്ഞ് പോയത് 122 വർഷങ്ങളിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസം; ഏപ്രിലിൽ ചൂട് ഇനിയും വർധിക്കും
ഇതിന് മുമ്പ് ഏറ്റവും അധികം ചൂടുണ്ടായത് 2010 ലെ മാർച്ച് മാസത്തിലായിരുന്നു. എന്നാൽ ഈ വർഷത്തെ താപനില അതിലും വളരെ കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
New Delhi : കഴിഞ്ഞ 122 വർഷങ്ങളിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസമാണ് ഈ വർഷം കഴിഞ്ഞ് പോയത്. ഇതിന് മുമ്പ് ഏറ്റവും അധികം ചൂടുണ്ടായത് 2010 ലെ മാർച്ച് മാസത്തിലായിരുന്നു. എന്നാൽ ഈ വർഷത്തെ താപനില അതിലും വളരെ കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. സാധാരണയായി മാർച്ച് മാസത്തിൽ ശരാശരി 33.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ വർഷം ഇത് 33.9 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്.
വടക്കേ ഇന്ത്യയിൽ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതെ സമയം ഏപ്രിലിലും രാജ്യത്ത് ഹീറ്റ് വേവ് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സാധാരണ നിലയിൽ നിന്ന് 4.5 6.4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമ്പോഴാണ് ഹീറ്റ് വേവായി കണക്കാക്കുന്നത്.
ALSO READ: Petrol Diesel Price Hike: ഇന്ധനവില കത്തിക്കയറുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 7 രൂപയിലധികം!
ഇതോടെ കൂടി ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. മനുഷ്യ ശരീരത്തിന് ഹാനികരമായ തരത്തിൽ ചൂട് വർധിക്കുമ്പോഴും ഹീറ്റ് വേവ് പ്രഖ്യാപിക്കാറുണ്ട്. തമിഴ്നാട്ടിലും, കേരളത്തിലും ഒഡിഷയിലുമൊക്കെ താപനില ക്രമാതീതമായി ഉയര്ന്നിട്ടുണ്ട്. അസം, മേഘാലയ, ത്രിപുര, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ താപനില വർധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.