ചെന്നൈ: ചെന്നൈയിൽ (Chennai) അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും തമിഴ്നാട് സർക്കാർ ജാ​ഗ്രതാനിർദേശം (Alert) പുറപ്പെടുവിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജലനിരപ്പ് ഉയരുന്നതോടെ റിസർവോയറിൽ നിന്ന് രണ്ട് മണി മുതൽ ജലം തുറന്നുവിടാൻ തുടങ്ങി. കൊസത്തലിയാർ നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ തിരുവള്ളൂർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. മണലി, എണ്ണൂർ പ്രദേശങ്ങളിൽ താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിച്ചു.


ALSO READ: Heavy rain in Hyderabad: ഹൈദരാബാദിൽ കനത്ത മഴ; ഡ്രെയിനേജുകൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് രണ്ട് പേർ ഒലിച്ചുപോയി


പൂണ്ടി അണക്കെട്ടിന്റെ സംഭരണ നില 35 അടിയാണ്. വെള്ളം 34 അടി ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മിച്ച ജലം പുറത്തേക്ക് ഒഴുക്കുമെന്നും അധിക‍ൃതർ അറിയിച്ചു. ഞായറാഴ്ച ജലനിരപ്പ് 33.95 അടിയിലെത്തി, നിർത്താതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജലം ഇനിയും തുറന്ന് വിടും. ഇന്നും നാളെയും ചെന്നൈയിലും കാഞ്ചീപുരം, ചെങ്കൽപാട്ട്, തിരുവള്ളൂർ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് ഐഎംഡി അറിയിപ്പ് നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.