Heavy rain in Maharashtra മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; കൊങ്കണിൽ ആറായിരത്തോളം ട്രെയിൻ യാത്രക്കാർ കുടുങ്ങി
വിവിധ സ്റ്റേഷനുകളിലായി ആറായിരത്തോളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. കൊങ്കൺ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലം നിരവധി ട്രെയിനുകൾ റദ്ദാക്കി. വിവിധ സ്റ്റേഷനുകളിലായി ആറായിരത്തോളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
മഹാരാഷ്ട്രയില്‍ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. രത്‌നഗിരി ജില്ലയിലെയും റെയ്ഗാഡ് ജില്ലയിലെയും വിവിധ നദികള്‍ അപകട നിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നത്.
രത്‌നഗിരി ജില്ലയിലെ ചിപ്ലുണിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. പ്രദേശത്ത് കുടുങ്ങിപോയവരെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ മുംബൈ-ഗോവ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. ചിപ്ലുണില്‍ മാര്‍ക്കറ്റുകളും, റെയില്‍വേ, ബസ് സ്റ്റേഷന്‍ എന്നിവയും വെള്ളത്തിനടിയിലായി.
വെള്ളക്കട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. മുംബൈയിലും താനെയിലും പര്‍ഘാറിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.