ഡൽഹിയിൽ കനത്ത മഴ, അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്
ഇടിമിന്നലോട് കൂടിയ മഴ പെയ്തതിനാൽ ഡൽഹി നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശനിയാഴ്ച ഇടിമിന്നലും കനത്ത് മഴയും. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഗുരുഗ്രാം, ഫരീദാബാദ്, മനേസർ, കർണാൽ, പാനിപ്പത്ത്, മട്ടൻഹൈൽ, ഝജ്ജർ, ഫറൂഖ്നഗർ, കോസാലി, രേവാരി, ബാവൽ, നൂഹ് എന്നിവിടങ്ങളിൽ ഇടിമിന്നലും ഉയർന്ന തീവ്രതയുള്ള മഴയും ഇന്നും തുടരും.
രാത്രിയോടെ ഇടിമിന്നലോട് കൂടിയ മഴ പെയ്തതിനാൽ ഡൽഹി നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. തെക്കുകിഴക്കൻ ഡൽഹിയിലെ പുൽ പെഹ്‌ലാദ് പൂരിലെ അടിപ്പാത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി. കനത്ത മഴയെത്തുടർന്ന് കിഴക്കൻ ഡൽഹിയിലെ മണ്ഡവാലി അടിപ്പാതയിലും വെള്ളക്കെട്ടുണ്ടായി.
കാലാവസ്ഥാ വകുപ്പും (ഐഎംഡി) ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും പരമാവധി താപനില 18 ആയി കുറയുമെന്നുമാണ് ഐഎംഡിയുടെ പ്രവചനം.
അതേസമയം കഴിഞ്ഞ ദിവസം ആരംഭിച്ച മഴയെ തുടർന്ന് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിൽ കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാരം മോശം വിഭാഗത്തിൽ നിന്ന് ‘മിതമായ’ വിഭാഗത്തിലേക്ക് ഉയർന്നു. വ്യാഴാഴ്ച ഡൽഹിയിലെ വായു ഗുണനിലവാരം 258 ആയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 26 ന് 139 രേഖപ്പെടുത്തിയതിന് ശേഷം ഡൽഹിയിലെ ഏറ്റവും മികച്ച വായു നിലവാരമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...