ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയിൽ ഒറ്റപ്പെട്ടുപോയ നാല് കുട്ടികൾ അടങ്ങുന്ന കുടുംബത്തെ രക്ഷപ്പെടുത്തി സൈന്യം.കുട്ടികൾക്കൊപ്പം മൂന്ന് മുതിർന്നവരും ഉണ്ടായിരുന്നുവെന്നും ഇവരെ  സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഛുത്പാസ് മേഖലയ്‌ക്ക് സമീപം കടുത്ത മഞ്ഞു വീഴ്ചയാണ് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോത്ര വിഭാഗത്തിൽപ്പെട്ട ബകർവാൾ കുടുംബമാണ് മഞ്ഞുവീഴ്ചയിൽ കുടുങ്ങിക്കിടന്നത്.  ഇവർ താമസിച്ചിരുന്ന താൽക്കാലിക ഷെഡും തകർന്ന നിലയിൽ ആയിരുന്നു.നാടോടികളായ ഇവരുടെ ആടുകളും കന്നുകാലികളും മഞ്ഞുവീഴ്ചയിൽ ചത്തിരുന്നു.


പെട്രോളിംഗിനിടെയാണ് സൈനിക യൂണിറ്റ് ഒറ്റപ്പെട്ട ഈ കുടുംബത്തെ ശ്രദ്ധിക്കുന്നത്. തുടർന്ന് സൈന്യം ഇവിടേക്ക് എത്തുകയായിരുന്നു. കുട്ടികളെയും മുതിർന്നവരെയും സൈനിക ക്യാമ്പിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ വസ്തുക്കളും എത്തിച്ച് നൽകിയിട്ടുണ്ട്.സൈന്യം നടത്തിയ അന്വേഷണത്തിൽ നഗ്രോട്ടയിൽ നിന്നാണ് സംഘം എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.


ജമ്മു കശ്മീരിന്റെ ഉയർന്ന മേഖലകളിലെ മഞ്ഞു വീഴ്ച ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നാടോടികളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. മഞ്ഞുവീഴ്ചക്ക് ഒപ്പം ഉള്ള കാറ്റിനെ തുടർന്നാണ് പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. 


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.