ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈറ്റുകൾ തടസ്സപ്പെട്ടു. തുടർച്ചയായ മഞ്ഞ് വീഴ്ച മൂലം കാഴ്ച അസാധ്യമായ സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവച്ചത്. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് എല്ലാ വിമാന സേവനങ്ങളും വൈകിയതായി ശ്രീനഗർ എയർപോർട്ട് അധികൃതർ അറിയിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞ് വീഴ്ച തുടരുകയാണ്. വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വൈകുമെന്ന് ശ്രീനഗർ എയർപോർട്ട് അതോറിറ്റിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുടെ തീവ്രത കൂടുതലാണ്. ഒറ്റപ്പെട്ട നേരിയ മഴയും ലഭിക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് സൂചന.



ജനുവരി 7 (രാത്രി), ജനുവരി 8 എന്നീ ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഞ്ഞ് വീഴ്ചയുണ്ടാകും. ഈ ദിവസങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ജനുവരി 9 രാവിലെ മുതൽ കാലാവസ്ഥ അനുകൂലമാകുമെന്നും ഐഎംഡി വ്യക്തമാക്കി. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച / മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ച് ഐഎംഡി മുന്നറിയിപ്പ് നൽകി. നിലവിലെ കാലാവസ്ഥ ജനുവരി ഏഴ്, എട്ട് തിയതികളിൽ റോഡ് ​ഗതാ​ഗതത്തെയും വ്യോമഗതാഗതത്തെയും ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.