Kedarnath Helicopter Crash: കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് ആറ് മരണം
ആകാശത്ത് വെച്ച് ഹെലികോപ്റ്ററിന് തീ പിടിക്കുകയായിരുനെന്നാണ് റിപ്പോർട്ട്
Dehradun: ഡെഹ്റാഡൂണിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റടക്കം ആറ് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ ഗരുഡ്‌ചാഡിയിൽ കേദാർനാഥ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. 2 പൈലറ്റുമാരും 4 തീർത്ഥാടകരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഗുപ്ത്കാശിയിൽ നിന്ന് കേദാർനാഥിലേക്കുള്ള യാത്ര മധ്യയാണ് അപകടം.
സംഭവത്തെ തുടർന്ന് രക്ഷാ പ്രവർത്തകർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിയ സിന്ധ്യ ദു:ഖം രേഖപ്പെടുത്തി.ഗരുഡ് ചട്ടിക്ക് മുകളിൽ ഹെലികോപ്റ്ററിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കേദാർനാഥിലെ കാലാവസ്ഥ വളരെ പ്രവചനാതീതമാണ്. പ്രദേശത്ത് രക്ഷാ പ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...