Lucknow: ഹെലികോപ്റ്റർ ടാക്‌സി പദ്ധതിയുമായി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍.  സംസ്ഥാനത്തെ  പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹെലികോപ്റ്റർ ടാക്‌സി സർവീസ് വഴി ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശ് സർക്കാർ ഊർജിതമാക്കിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍  മഥുരയും ആഗ്രയുമായി ബന്ധിപ്പിക്കുന്ന  ഹെലികോപ്റ്റർ ടാക്‌സി സര്‍വീസ് ആണ്  ആരംഭിക്കുന്നത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ  ശ്രീകൃഷണ ജന്മഭൂമി സന്ദര്‍ശിച്ച ശേഷം മിനിറ്റുകള്‍ക്കകം  ആഗ്രയില്‍ എത്തി  താജ് മഹല്‍ കാണാം...!! 


സംസ്ഥാന ടൂറിസം വികസനത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ  നടത്തിപ്പിനായി യോഗി സർക്കാർ ടെൻഡർ ക്ഷണിച്ചിരിയ്ക്കുകയാണ്. അതായത്,  മഥുരയിലും ആഗ്രയിലും ഹെലിപോർട്ടുകളുടെ നിർമ്മാണം, നടത്തിപ്പ്, പരിപാലനം എന്നിവയ്ക്കായി ഉത്തർപ്രദേശ് സർക്കാർ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിജ്ഞാപനവും സർക്കാർ  പുറപ്പെടുവിച്ചു.


റിപ്പോര്‍ട്ട് അനുസരിച്ച് പ്രീ-ബിഡ് (Pre-Bid) മെയ് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് ലഖ്‌നൗവിലെ ടൂറിസം ഡിപ്പാർട്ട്‌മെന്‍റ് ഓഫീസിൽ നടക്കും.  അതേസമയം ആർഎഫ്‌ക്യൂകൾ  ( request for quote - RFQ) സമർപ്പിക്കാനുള്ള തീയതി ജൂൺ 23 ആയി നിശ്ചയിച്ചിട്ടുണ്ട്.


പിപിപി മാതൃകയിൽ ഹെലിപാഡ് 


ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, മഥുര, ആഗ്ര ഹെലിപോർട്ടുകള്‍ പിപിപി  (Public-Private Partnership)അടിസ്ഥാനത്തിൽ നിർമ്മിക്കും. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം നേടുന്നവര്‍ക്ക് ഹെലിപോർട്ടിന്‍റെ നിർമ്മാണത്തിന് പുറമെ അതിന്‍റെ നടത്തിപ്പും അറ്റകുറ്റപണികളടക്കമുള്ള ജോലികളും നൽകും.


ബിഡ് എങ്ങിനെ സമര്‍പ്പിക്കാം? 


RFQ അപേക്ഷകൾ http://etender.up.nic.in എന്ന വെബ്‌സൈറ്റിൽ ആവശ്യമായ ഫീസ് സഹിതം ജൂൺ 23-ന് ഉച്ചയ്ക്ക് 2 മണി വരെ ഓൺലൈനായി സമർപ്പിക്കാം. ടെൻഡറിലെ എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെങ്കില്‍ അത്  http://etender.up.nic.in, uptourism.gov.in എന്നീ വെബ്സൈറ്റുകളിലൂടെ അറിയാന്‍ സാധിക്കും.  


ഹെലികോപ്റ്റർ ടാക്സി നിലവിൽ വരുന്നതോടെ ആഗ്രയ്ക്കും മഥുരയ്ക്കും ഇടയിലുള്ള യാത്ര മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകും. ഇതോടെ വിനോദസഞ്ചാരികൾക്ക് ഒരു ദിവസം നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനാകും.  


മുന്‍പും ഉത്തര്‍ പ്രദേശില്‍ ടൂറിസം വകുപ്പ്  ഹെലികോപ്റ്ററുകൾ സാധാരണക്കാര്‍ക്കായി  വിട്ടു നല്‍കിയിട്ടുണ്ട്.  അതായത്, തീര്‍ത്തും നടക്കാന്‍ സാധിക്കാത്ത ഭക്തര്‍ക്കായി ഗോവർദ്ധൻ പ്രദക്ഷിണത്തിന്  ഹെലികോപ്റ്ററുകൾ മുന്‍പ് അനുവദിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.