ന്യൂഡല്‍ഹി: അൽപ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശത്തിന് തൊട്ടുപിന്നാലെ പരിഹാസ ട്വീറ്റുമായി മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.


COMMERCIAL BREAK
SCROLL TO CONTINUE READING

'അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോവുകയാണ്' എന്നാണ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത്. 



പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശത്തെ തുടർന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും മീഡിയ കേന്ദ്രങ്ങളും ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കവേയാണ് ഒമർ അബ്ദുള്ളയുടെ പരിഹാസം.


ഇന്ന് രാവിലെ 11:45 മുതൽ 12 മണി വരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാൻ നിങ്ങൾക്കിടയിൽ വരും. ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യങ്ങളിൽ ലൈവ് കാണുക', എന്നാണ് മോദിയുടെ ട്വീറ്റ്. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലാണ് പ്രഖ്യാപനം.