Guwahati: അസമിൽ (Assam) വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് (Earthquake) അസമിൽ ഉണ്ടായത്. മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഈ ഭൂചലനം പ്രതിഫലിച്ചുവെന്ന് മെഡിറ്ററിനിയൻ സീസ്മോളജി സെന്റർ അറിയിച്ചു. ഇതിനെ തുടർന്ന് അസമിൽ ഭൂചലനം ഉണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ സ്ഥിരീകരിക്കുകയും ചെയ്‌തു.



COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ന് രാവിലെ 7.51 നാണ് അസമിൽ ഭൂചലനം (Earthquake) അനുഭപ്പെട്ടത്. 6.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും പ്രഭവകേന്ദ്രത്തിൽ  നിന്നും 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടതെന്നും സെന്റര് ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ഭിത്തികളിൽ വിള്ളൽ വീഴുകയും ജനലുകൾ തകരുകയും ചെയ്‌തു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.


ALSO READ: Covid Second wave: 150 ജില്ലകളിൽ ലോക്ക് ഡൗൺ ശുപാ‍‍ർശ, കേരളത്തിൽ ഒൻപത് ജില്ലകളിൽ സാധ്യത


വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ (North East)  പലഭാഗങ്ങളിലും വടക്കൻ ബംഗാളിലും പിന്നെ ഭൂട്ടാന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായി. ഗുവാഹാട്ടിക്ക് 140 കിലോമീറ്റര് അകലെയുള്ള ദെക്കിയജൂലി പട്ടണമാണ് ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനമായി കണ്ടെത്തിയിട്ടുള്ളത്. പ്രധാന മന്ത്രി നരേന്ദ്രമോദി ആസ്സാമിലെ ഭൂചലനത്തെ കുറിച്ച് അന്വേഷിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു.



ALSO READ: COVID Vaccination : 18 വയസിന് മുകളിലുള്ളവർക്ക് രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും


വളരെ തീരാത്ത കൂടിയ ഭൂചലനമാണ് ഉണ്ടായതെന്നും എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും സ്ഥിതി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി (Chief Minister) അറിയിച്ചു. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിന് അടുത്ത് 5.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായി ആഴ്ചകൾ പിന്നീടുമ്പോഴാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.