വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഈ കൈകളില്‍ സുരക്ഷിതം!!

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യം മറ്റൊരാള്‍ക്ക്‌!!

Last Updated : Mar 25, 2019, 07:39 PM IST
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഈ കൈകളില്‍ സുരക്ഷിതം!!

ഗുവാഹട്ടി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യം മറ്റൊരാള്‍ക്ക്‌!!

അതായത്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ സുരക്ഷിതം മറ്റൊരു കൈകളില്‍!! ആ വ്യക്തി മറ്റാരുമല്ല, അസം ധനകാര്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മ തന്നെ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിമാന്ത ബിസ്വ ശര്‍മയുടെ സ്ഥാനം അമിത് ഷായ്ക്കും മേലെയാണ്. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യമുള്ളത് അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്കാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാം മാധവ് അഭിപ്രായപ്പെട്ടു. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ഹിമാന്ത മത്സരിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടിയായാണ്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞത്. അദ്ദേഹത്തിന് ആറ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ട്. മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത് ഹിമാന്തയാണ്. ദേശീയ ചുമതലയുള്ള അമിത് ഷായേക്കാള്‍ ജോലിഭാരം ഹിമാന്തയ്ക്കുണ്ടെന്നും രാം മാധവ് വ്യക്തമാക്കി.

ഒരു സീറ്റിലേക്ക് ഹിമാന്തയെ ഒതുക്കുന്നത് ശരിയല്ല. അദ്ദേഹത്തിന് വടക്കുകിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയും. ഈ സംസ്ഥാനങ്ങളിലെ എല്ലാ ബിജെപി സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് അദ്ദേഹമെന്നും അതിനായി വന്‍ പ്രചാരണ പരിപാടികളാണ് അദ്ദേഹം സംഘടിപ്പിക്കുന്നതെന്നും രാം മാധവ് വ്യക്തമാക്കി. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക്​ മേൽകൈ നേടിയെടുക്കാൻ പ്രവർത്തിക്കുമെന്നും അടുത്ത തവണയും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ പ്രയത്​നിക്കുമെന്നും ശർമ നേരത്തെ ട്വീറ്റ്​ ചെയ്​തിരുന്നു. 

 

 

Trending News