Fuel Price | കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഇടപെടൽ നടത്തി ഹൈക്കമാൻഡ്
സംസ്ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്ക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് ധാർമികതയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള സർക്കാരുകൾ ഇന്ധന നികുതി (Fuel tax) കുറയ്ക്കാത്തത് ഉചിതമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സംസ്ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്ക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് ധാർമികതയില്ലെന്നും കെ സി വേണുഗോപാൽ (KC Venugopal) ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാലത്തും കേന്ദ്ര സർക്കാർ ചെയ്യുന്നത് ഇലക്ഷൻ സമയത്ത് ഡീസൽ, പെട്രോൾ വില കൂട്ടില്ല. ഇലക്ഷൻ കഴിഞ്ഞാൽ തുടർച്ചയായി വില വർധിപ്പിക്കും. രണ്ട് മാസം കഴിഞ്ഞാൽ ഇലക്ഷനായി. അതുകൊണ്ട് ഈ കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറയ്ക്കൽ മാത്രമാണോയെന്ന് സംശയിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ.
ALSO READ: Congress Strike| സംസ്ഥാനത്ത് തിങ്കളാഴ്ച ചക്ര സ്തംഭന സമരം,യാത്രാ തടസ്സമുണ്ടാവില്ലെന്ന് സുധാകരൻ
ഇപ്പോൾ ഇന്ധന വില കുറച്ചത് ആശ്വാസമുണ്ടാക്കുന്ന കാര്യം തന്നെ. ജനങ്ങൾക്ക് ആശ്വാസമുണ്ടാകുന്നത് നല്ല കാര്യം തന്നെ. പക്ഷേ അത് ഈ ഗവൺമെന്റ് തന്നെ ഏൽപ്പിച്ച അധിക നികുതി ഭാരത്തിന്റെ കഷ്ടതകൾ അനുഭവിക്കുന്ന ജനങ്ങൾക്ക് വലിയ അളവിൽ ആശ്വാസം കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഹൈക്കമാന്റ് ഇടപെടൽ നടത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ്. ഉടൻ തീരുമാനം വരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇന്ധന വില വർധനക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...