ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ദിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നടപടികള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയില്‍ നാലംഗ സമിതിയ്ക്കാണ് രൂപം നല്‍കിയത്.


ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാനുള്ള നടപടികളുടെ റിപ്പോര്‍ട്ട്‌ നാലാഴ്ചയ്ക്കകം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.


കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗ് അദ്ധ്യക്ഷനായ മന്ത്രിതല സമിതിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.


രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയിലുള്ള നാലംഗ സമിതിയുടെ റിപ്പോര്‍ട്ട്‌ മന്ത്രിതല സമിതിയ്ക്കാകും നല്‍കുക.


രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്.


സംഭവത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്‌ എത്രയും വേഗം നല്‍കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.