ന്യുഡൽഹി: കോറോണ മഹാമാരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ ലോകനേതാക്കൾക്കിടയിൽ പ്രധാനമന്ത്രി ഒന്നാമതെന്ന് നിർമല സീതാരാമൻ.   10 ലോകനേതാക്കളില്‍ ഏററവും ഉയര്‍ന്ന റേറ്റിംഗ് കരസ്ഥമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമതെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ജനുവരി ഒന്നിനും ഏപ്രില്‍ 14 നും ഇടയില്‍ യുഎസ് ആസ്ഥാനമായുള്ള മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയെ പരാമര്‍ശിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.


Also read: ആരോഗ്യ പ്രവർത്തകരെ അക്രമിച്ചാൽ കടുത്ത ശിക്ഷ; ഓർഡിനൻസുമായി കേന്ദ്രം


കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു. സ്ഥിരമായ ഉയര്‍ന്ന അംഗീകാര റേറ്റിംഗാണ് പ്രധാനമന്ത്രിക്ക്.  മഹാമാരിയെ അഭിമുഖീകരിക്കുന്ന അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന് അതിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട് എന്നാണ്  നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തത്. 


കൂടാത്ത സര്‍വേയുടെ രണ്ടു ഗ്രാഫുകളും കേന്ദ്ര മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഗ്രാഫുകള്‍ അനുസരിച്ച് പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗ് 68 പോയിന്റാണ്. മെക്‌സിക്കോയുടെ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, യുണൈറ്റഡ് കിംഗ്ഡത്തിന്റെ ബോറിസ് ജോണ്‍സണ്‍ എന്നിവരാണ് തൊട്ടുപിന്നിൽ.