കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതിനിടെ വിവാദ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി നേതാവ് റുബീന ഖനം. ഹിജാബ് തൊടാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് റുബീന ഖാനം പറഞ്ഞു. ഇന്ത്യയിലെ പെൺമക്കളുടെയും സഹോദരിമാരുടെയും മാനം വെച്ചു കളിക്കാൻ ശ്രമിച്ചാൽ, അവർ ജാൻസി കി റാണിയെയും റസിയ സുൽത്താനയെയും പോലെയാകാനും ഹിജാബിൽ തൊടുന്നവരുടെ കൈ വെട്ടാനും അധികം താമസിക്കില്ല' എന്നായിരുന്നു റുബീന ഖാനത്തിന്റെ വിവാദ പരാമർശം.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും ഒരു വ്യക്തിയുടെ നെറ്റിയിൽ തിലകമുണ്ടോ, തലപ്പാവോ ഹിജാബോ ധരിക്കുന്നോ എന്നത് പ്രശ്നമല്ലെന്നും അവർ പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് ഘുൻഘാട്ടും ഹിജാബും എന്ന് പറഞ്ഞ അവർ ഈ വിഷയങ്ങളെ രാഷ്ട്രീയവൽക്കരിച്ച് വിവാദം സൃഷ്ടിക്കുന്നത് ഭയാനകമാണെന്നും കൂട്ടിച്ചേർത്തു. 


Also Read: Hijab Row : "മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമം"; ഹിജാബ് വിവാദം ഗൂഢാലോചനയെന്ന് കേരള ഗവർണർ


 


കർണാടകയിൽ രൂപം കൊണ്ട ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് എസ്പി നേതാവിന്റെ പ്രസ്താവന. അലിഗഢിൽ നിന്നുള്ള സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവാണ് ഖാനം.


കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ ചില വിദ്യാർത്ഥിനികൾ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനിടെ, ഹിജാബ് വിഷയം വലിയ വിവാദമായതിന് പിന്നാലെ തനിക്ക് അജ്ഞാതരിൽ നിന്ന് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ഉഡുപ്പി ബിജെപി എംഎൽഎ കെ രഘുപതി ഭട്ട് പറഞ്ഞു. തനിക്ക് ലഭിച്ച കോളുകളിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകളാണെന്ന് ഭട്ട് വ്യക്തമാക്കി.


Also Read: Mangalore School Namaz : നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സ്കൂളിനെതിരെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നു


 


രജിസ്‌ട്രേഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും തുല്യത ഉറപ്പാക്കുന്നതിനും സാഹോദര്യവും ദേശീയ ഉദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവായ ഡ്രസ് കോഡ് നടപ്പിലാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സുപ്രീം കോടതിയിൽ പുതിയ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.