Hilarious Complaint...!! തന്‍റെ പശുക്കള്‍ പാല്‍ തരുന്നില്ല...!! പരാതിയുമായി കര്‍ഷകന്‍ പോലീസ് സ്റ്റേഷനില്‍
തന്‍റെ പശുക്കള്‍ പാല്‍ നല്‍കുന്നില്ലെന്നാരോപിച്ച് കർഷകൻ പരാതിയുമായി പോലീസ് സ്റ്റേഷനില്‍....!!
Holehonnur: തന്‍റെ പശുക്കള്‍ പാല്‍ നല്‍കുന്നില്ലെന്നാരോപിച്ച് കർഷകൻ പരാതിയുമായി പോലീസ് സ്റ്റേഷനില്‍....!!
കര്‍ണാടക ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ സിദ്ലിപുര ഗ്രാമത്തിൽ നിന്നുള്ള രാമയ്യ എന്ന കർഷകനാണ് വിചിത്രവും രസകരവുമായ പരാതി നല്‍കിയിരിയ്ക്കുന്നത്. തന്‍റെ നാല് പശുക്കൾക്ക് കാലിത്തീറ്റ നൽകിയിട്ടും കഴിഞ്ഞ നാല് ദിവസമായി പാൽ നൽകുന്നില്ലെന്നാണ് കര്‍ഷകന്‍റെ പരാതി.
കൂടാതെ, എല്ലാ ദിവസവും രാവിലെ 8:00 മുതൽ 11:00 വരെയും വൈകുന്നേരം 4:00 മുതൽ 6:00 വരെയും പശുക്കളെ മേയാൻ കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി അവ പാൽ നൽകുന്നില്ല. അതിനാൽ, പാൽ നൽകാൻ പോലീസ് അവയെ ബോധ്യപ്പെടുത്തണം, പരാതിയില്‍ പറയുന്നു.
പശുക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പാൽ കൊടുക്കാൻ ഉപദേശം നൽകണമെന്നും കര്‍ഷകന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, കര്‍ഷകന്‍റെ പരാതിയില്‍ പോലീസ് നിസ്സഹായത വ്യക്തമാക്കി. കൂടാതെ, അത്തരമൊരു പരാതി രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്നും പോലീസ് കര്‍ഷകനെ അറിയിച്ചു.
അതേസമയം, സമാനമായ ഒരു സംഭവം മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഒരു കര്‍ഷകന്‍ തന്‍റെ എരുമ പാൽ കറപ്പിക്കാന്‍ വിസമ്മതിക്കുന്നു എന്നായിരുന്നു കര്‍ഷകന്‍റെ പരാതി. എരുമ മന്ത്രവാദത്തിന്‍റെ സ്വാധീനത്തിലാണെന്നും പരാതിക്കാരൻ പോലീസിനോട് പറഞ്ഞിരുന്നു...!!
എന്നാല്‍, സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത ഉപയോക്താക്കളെ ഏറെ രസിപ്പിച്ചിരിക്കുകയാണ്. പരാതിയുടെ വിചിത്ര സ്വഭാവം കണ്ട് പലരും ചിരിച്ചു, മറ്റുചിലർ ഉപദേശിച്ചു. കർഷകർ പരാതിയുമായി പോലീസിനെക്കാൾ വെറ്ററിനറി ഡോക്ടർമാരുടെയും മൃഗ വിദഗ്ധരുടെയും അടുത്തേക്ക് പോകണമെന്നായിരുന്നു സോഷ്യല്‍ മീഡിയ യുടെ ഉപദേശം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...