ഹിമാചല്‍ തെരഞ്ഞെടുപ്പ്: ഷിംലയില്‍ ഇത്തവണ ചതുഷ്കോണ മത്സരം
ഇത്തവണത്തെ ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷിംല (അര്‍ബന്‍) മണ്ഡലം ദേശീയ ശ്രദ്ധ നേടുകയാണ്. ഇവിടെ ഇത്തവണ ഒരു ചതുഷ്കോണ മത്സരമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഷിംല: ഇത്തവണത്തെ ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷിംല (അര്‍ബന്‍) മണ്ഡലം ദേശീയ ശ്രദ്ധ നേടുകയാണ്. ഇവിടെ ഇത്തവണ ഒരു ചതുഷ്കോണ മത്സരമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
മൂന്നുതവണ ഇതേ മണ്ഡലത്തില്‍നിന്നും വിജയിച്ച സുരേഷ് ഭരദ്വാജ് ആണ് ഇത്തവണയും ബിജെപിയുടെ സ്ഥാനാര്‍ഥി. ഇത്തവണ അദ്ദേഹത്തിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ശക്തരായ സ്ഥാനാര്‍ത്ഥികള്‍കൂടി ഈ മണ്ഡലത്തില്‍ മത്സരത്തിനുണ്ട് എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹര്‍ഭജന്‍ സിംഗ് ഭാജ്ജി, ഷിംല മുനിസിപ്പൽ കോർപ്പറേഷൻ മുന്‍ മേയര്‍ സഞ്ജയ് ചൗഹാൻ, കോൺഗ്രസ് വിമതന്‍ ഹരിഷ് ജനാര്‍ത്ത തുടങ്ങിയവരാണ് മറ്റു ശക്തരായ സ്ഥാനാര്‍ഥികള്‍.
അതേസമയം ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തൃപ്തരല്ല എന്നതും പാര്‍ട്ടിയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. കൂടാതെ കോൺഗ്രസ് വിമതന്‍ ഹരിഷ് ജനാര്‍ത്തയ്ക്ക് ഷിംല മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയിലും പരാജയ ഭീതി ഉളവാക്കിയിരിക്കുകയാണ്.
31 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായ ഷിംല മുനിസിപ്പൽ കോർപ്പറേഷനില്‍ ഇതാദ്യമായാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. പക്ഷേ നിയമസഭയിലേയ്ക്കുള്ള വിജയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, എത്രമാത്രം ലളിതമാണ് എന്ന് തെരഞ്ഞെടുപ്പു ഫലം വരുന്നതുവരെ കാത്തിരിക്കണം.