Himachal Pradesh Assembly Election 2022: ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
Himachal Pradesh Assembly Election 2022: ഉദ്ദേശിച്ച നേട്ടം സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്ന് അവസാന ഘട്ടത്തിൽ ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിനായി ഡൽഹി മുഖ്യമന്ത്രിയോ കേന്ദ്ര നേതാക്കളോ രംഗത്തില്ലായിരുന്നു.
ഷിംല: Himachal Pradesh Assembly Election 2022: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം മാത്രം. നാളെയാണ് വോട്ടെടുപ്പ്. ഇത്തവണ ബിജെപിയും കോണ്‍ഗ്രസും അല്ലാതെ കരുത്ത് തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട് എന്നത് ശ്രദ്ധേയം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മിന്നും പ്രകടനം തങ്ങളെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നു തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
Also Read: ഹിമാചല്‍ തെരഞ്ഞെടുപ്പ്: ഷിംലയില്‍ ഇത്തവണ ചതുഷ്കോണ മത്സരം
എന്നാൽ സംസ്ഥാനത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പടെ വലിയ താരപ്രചാരകരാണ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയത്. 68 അംഗ നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400 ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി നാളെ നിര്‍ണ്ണയിക്കും. ഇതിനെല്ലാത്തിനും പുറമെ സംസ്ഥാനത്ത് ചലനം സൃഷ്ടിക്കാനുമെന്ന വൻ പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടിയും. എഎപി മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നടക്കും.
Also Read: വധുവിന്റെ കൈപിടിക്കാൻ വന്ന വരനെ കളിപ്പിച്ച് ഭാര്യാ സഹോദരി..! വീഡിയോ വൈറൽ
ഇതിനിടയിൽ കഴിഞ്ഞ ദിവസം പുറത്തു വന്ന സർവേ ഫലങ്ങൾ പറയുന്നത് ഹിമാചൽ പ്രദേശിൽ ബിജെപി ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ്. എബിപി സീ വോട്ടര്‍ സര്‍വേ ഫലം അനുസരിച്ചു സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബിജെപി അധികാര തുടർച്ച നടത്തുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ പ്രചരണത്തെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിയെത്തിയത് കോണ്‍ഗ്രസിനെ വോട്ടു നേടുന്നതിന് സഹായിക്കുമെന്നാണ് സര്‍വ്വേയിൽ പറയുന്നത്. എന്നാൽ അവസാന ഘട്ട പ്രചാരണത്തിൽ ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിനായി ഡൽഹി മുഖ്യമന്ത്രിയോ കേന്ദ്ര നേതാക്കളോ രംഗത്തില്ലായിരുന്നു. ഉദ്ദേശിച്ച നേട്ടം സംസ്ഥാനത്ത് ഉണ്ടാക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് ഈ പിന്മാറലിനു പിന്നിലെന്നാണ് വിവരം. പഞ്ചിബിലെ മിന്നും ജയം ഹിമാചലിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ പ്രവർത്തനം തുടങ്ങിയവരാരുന്നു ആംആദ്മി നേതാക്കൾ. എന്നാൽ ഈ ആവേശം പിന്നീട് പതിയെ ഇല്ലാതാകുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇതിനു കാരണം കോൺഗ്രസിനും ബിജെപിക്കും കൂടുതൽ സംവിധാനങ്ങളുള്ള ഇവിടെ തങ്ങൾക്ക് സ്കോപ്പ് കുറവാണെന്നു മനസിലാക്കി ഗുജറാത്തിൽ ശ്രദ്ധയൂന്നുകയായിരിക്കും തങ്ങൾക്ക് നേട്ടമെന്ന തിരിച്ചറിവാണ്. സർവേയിൽ വെറും 3 ശമനം വോട്ട് മാത്രമാണ് ആപ്പ് നേടുക എന്നതായിരുന്നു പ്രവചനം.
Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!
സർവേയുടെ അടിസ്ഥാനത്തിൽ ബിജെപി ഇത്തവണ 44.8% വോട്ട് നേടും എന്നാണ്. അതുപോലെ കോണ്‍ഗ്രസ് 44.2 ശതമാനം വോട്ട് നേടുമെന്നാണ് പറയുന്നത് കഴിഞ്ഞ തവണ ഇത് 41.7 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം ഇടിയുമെന്നാണ് സർവേ ഫലം. അതായത് കഴിഞ്ഞ തവണ 48.8 ശതമാനം വോട്ട് നേടിയിടത്ത് ഇത്തവണ 44.8 ശതമാനം മാത്രമേ നേടാൻ കഴിയുന്നുവെന്നാണ് നിഗമനം. സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഒരു തൂക്ക് മന്ത്രിസഭ വരാനുള്ള സാധ്യതയും പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...