ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. 10 ജില്ലകളിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവിടെ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.മിക്കയിടങ്ങളിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിലാസ്പൂർ, ഹമീർപൂർ, ഷിംല, കാൻഗ്ര, മാണ്ഡി, കുളു എന്നീ ജില്ലകളും മഴ മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ പെടുന്നു. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചതായും ഇത് മേഖലയിൽ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം ഹിമാചൽ പ്രദേശ് ഡെപ്യൂട്ടി ഡയറക്ടർ ബുയ് ലാൽ പറഞ്ഞു.


കാൻഗ്രയിലെ നഗ്രോട്ട സൂര്യനിൽ 97.8 മില്ലീമീറ്ററും ഉനയിൽ 50.9 മില്ലീമീറ്ററും പാലമ്പൂരിൽ 50.4 മില്ലീമീറ്ററും മഴ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തതായി അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇതുവരെ മൺസൂൺ മഴ 7 ശതമാനം കുറവാണെന്നാണ് കണ്ടെത്തൽ.


ധർമശാലയിൽ വെള്ളപ്പൊക്കം


കനത്ത മഴയെ തുടർന്ന് ധർമശാലയിലെ ഖന്യാര ഗ്രാമത്തിൽ വെള്ളിയാഴ്ച വെള്ളം പൊങ്ങി. നിരവധി വീടുകളും കടകളും വെള്ളം കയറിയതിനെ തുടർന്ന് തകർന്നു. സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണ്.“ഗ്രാമത്തിലെ ഗുർലു നുള്ളയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്.കടകളും വൈദ്യുതി ട്രാൻസ്ഫോർമറുകളും ഒലിച്ചുപോയി. വലിയ നഷ്ടം ഇപ്പോഴും കണക്കാക്കുന്നെന്ന് ഒരു പ്രദേശവാസി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.