സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ചിനും ഭർത്താവിനുമെതിരെ ​ഗുരുതര ആരോപണവുമായി ഹിൻഡൻബർ​ഗ് റിപ്പോർട്ട്. അദാനി ​ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധവി പുരി ബുച്ചിനും ഭർത്താവ് ധവലിനും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർ​ഗിന്റെ ആരോപണം. മൗറീഷ്യസിലും ബർമുഡയിലും ഇവർക്ക് നിക്ഷേപമുണ്ടെന്ന് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രം​ഗത്തെത്തിയിട്ടുണ്ട്. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണെന്നും എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. രേഖകൾ ഏത് ഏജൻസികൾക്ക് വേണമെങ്കിലും നൽകാൻ തയ്യാറാണ്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമാണ് ഈ ആരോപണത്തിന് പിന്നിലെന്ന് മാധബി ബുച്ച് പറഞ്ഞു. 


വിദേശ കമ്പനികളിൽ അദാനി ​ഗ്രൂപ്പിന് രഹസ്യ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വർഷം ഹിൻഡൻബർ​ഗ് റിപ്പോർട്ട് വന്നിരുന്നു. ഇതിന് അദാനി ​ഗ്രൂപ്പിന് സെബി ക്ലീൻ ചിറ്റ് നൽകുകയും ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. സെബിയുടെ ഈ നടപടിക്ക് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. 


Also Read: Creamy layer in SC/ST quota: സുപ്രീം കോടതിയെ തള്ളി കേന്ദ്രം; പട്ടിക വിഭാ​ഗങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ല


 


രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു അദാനിക്കെതിരായ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് വന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നായിരുന്നു റിപ്പോർട്ട്. ഓഹരികള്‍ പെരുപ്പിച്ച് കാട്ടി വലിയ നേട്ടമുണ്ടാക്കിയെന്നും അതിലൂടെ കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസർച്ച്.


റിപ്പോർട്ട് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. റിപ്പോര്‍ട്ട് വരുന്നതിന്റെ തലേന്ന് ഇത് 19.2 ലക്ഷം കോടി രൂപയായിരുന്നു. അക്കൗണ്ടിംഗ് തട്ടിപ്പുകളിലും ഈ കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.