ന്യൂഡല്‍ഹി: ചരിത്ര പ്രധാനമായ അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പരിഹാരമായി, എങ്കിലും അതൃപ്തിയുടെ അലയൊലികള്‍ വീണും ഉയരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിവാദ ഭൂമി ലഭിച്ചുവെങ്കിലും പുനഃപരിശോധനാ ഹര്‍ജിയുമായി അഖില ഭാരത ഹിന്ദു മഹാസഭ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.


മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ അയോധ്യയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന നിര്‍ദേശത്തിന് എതിരെയാണ് അഖില ഭാരത ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയിരിക്കുന്നത്.


കേസില്‍ ഒരു കക്ഷിയും ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അതിനാല്‍ കോടതിക്ക് ഇത്തരത്തില്‍ ഒരു തീര്‍പ്പു കല്‍പ്പിക്കാനാവില്ലെന്നാണ് ഹിന്ദു മഹാ സഭ ഹര്‍ജിയില്‍ പറയുന്നത്. വിഷ്ണു ശങ്കര്‍ ജയിന്‍ മുഖേനയാണ് ഹിന്ദു മഹാ സഭ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 


നിയമവിരുദ്ധമായ ഒരു പ്രവൃത്തിക്കു വേണ്ടി ഹിന്ദുക്കളുടെ ഭൂമി കൈമാറാനാവില്ല. ഹര്‍ജിയില്‍ ഉന്നയിക്കാത്ത ഒരു ആവശ്യം അംഗീകരിക്കുന്നതിന് കോടതിക്ക് ഭരണഘടനയുടെ 142ാം അനുച്ഛേദം ഉപയോഗിക്കാനാവില്ല. എന്നിവയാണ് ഹര്‍ജിയില്‍ പറയുന്നത്.


1934ലും 1949ലും 1992ലും ഹിന്ദുക്കള്‍ തെറ്റായി പ്രവര്‍ത്തിച്ചെന്നും അതിനു പരിഹാരമായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സ്ഥലം പള്ളി പണിയാന്‍ നല്‍കണമെന്നുമാണ് വിധിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു ആശ്വാസ നടപടിക്ക് നിയമപരമായ പ്രാബല്യമില്ലെന്ന് ഹര്‍ജിക്കാരുടെ വാദം.