ന്യൂ ഡൽഹി : വാഹനം ഇടിച്ചതിന് ശേഷം നിർത്താതെ പോകുന്ന കേസുകളിൽ ഇരയാകുന്നവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം 2 ലക്ഷം രൂപയായി വർധിപ്പിച്ചു. നിലവിലെ 25,000 രൂപ നഷ്ടപരിഹാരത്തിൽ നിന്ന് എട്ട് മടങ്ങാണ് കേന്ദ്രം വർധിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രാലയം പുറത്ത് വിട്ട നിർദേശത്തിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമാനമായ അപകടത്തിൽ ഗുരതരമായി പരിക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരം 50,000 രൂപയാക്കി കേന്ദ്രം ഉയർത്തി. നേരത്തെ 12,500 രൂപയായിരുന്നു ഹിറ്റ് ആൻഡ് റൺ കേസുകളിൽ പരിക്ക് മാത്രം ഏൽക്കുന്ന ഇരകൾക്ക് ലഭിക്കുന്നത്. 1989ലെ നിയമം പുതുക്കിയാണ് കേന്ദ്രം അപകടത്തിൽ പെട്ട് നിർത്താതെ പോകുന്ന കേസിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 


ALSO READ : Helmet For Kids | കുട്ടികൾക്കും ഇനി ഹെൽമെറ്റ് നിർബന്ധം; ഇല്ലെങ്കിൽ ലൈസെൻസ് സസ്പെൻഡ് ചെയ്യും


സമയാധിഷ്ടതയമായി ഇരകൾക്കായിട്ടുള്ള നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കുമെന്നും കേന്ദ്രത്തിന്റെ ഉത്തരവിൽ പറയുന്നു. കൂടാതെ അപകട കേസുകളിലെ ക്ലെയിമുകളുടെ സെറ്റിൽമെന്റുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികളും കേന്ദ്രം മുന്നോട്ട് വെക്കുന്നുണ്ട്.


2019തിൽ രാജ്യതലസ്ഥാനത്ത് മാത്രം നടന്ന ഹിറ്റ് ആൻഡ് റൺ കേസുകളിൽ 536 പേർ മരിക്കുകയും 1,655 പേർക്ക് പരിക്കേറ്റതായി കഴിഞ്ഞ വർഷം കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചിരുന്നു. കേന്ദ്രം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 2020തിൽ നടന്ന 3,66,138 അപകടങ്ങളിലായിട്ട് 1,31,714 പേർ മരിച്ചതായിട്ടാണ് പറയുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.