അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു
ആഗസ്റ്റ് 2 ന് കൊറോണ ബാധിതനായ അമിത് ഷായെ ഗുരുഗ്രാമിലെ മേദാന്തയിൽ പ്രവേശിപ്പിച്ചിരുന്നു.
ന്യുഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും എയിംസ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവിച്ചതിനെ തുടർന്ന് അമിത് ഷായെ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് എയിംസിൽ പ്രവേശിപ്പിച്ചത്.
Also read: അമിത് ഷാ സുഖം പ്രാപിച്ചു; ഉടൻ ഡിസ്ചാർജ് ചെയ്യും
ആഗസ്റ്റ് 2 ന് കൊറോണ ബാധിതനായ അമിത് ഷായെ ഗുരുഗ്രാമിലെ മേദാന്തയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം ആഗസ്റ്റ് 14 ന് കൊറോണ മുക്തനായി അദ്ദേഹം ആശുപതിർ വിട്ടിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ കഴിയവെ അദ്ദേഹത്തിന് ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 18 ന് അദ്ദേഹത്തെ എയിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു.
Also read: സ്വർണ്ണക്കടത്ത് കേസ്: മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു; കസ്റ്റംസും ചോദ്യം ചെയ്യും..!
ശേഷം ആഗസ്റ്റ് 31 ന് പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം ആശുപത്രി വിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ അദ്ദേഹത്തിന് വീണ്ടും ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ പ്രധാനം ഈ ശ്വാസതടസമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വീണ്ടും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.