ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ദേരയുടെ സ്ഥലത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെതാനായില്ല. ഗുര്‍മീതിന്‍റെ കാണാതായ വളര്‍ത്തുമകള്‍ ഹണിപ്രീതിന് വേണ്ടിയുള്ള തെരച്ചില്‍ ഇവിടെ ഊര്‍ജ്ജിതമാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹണിപ്രീതിനുള്ള അറസ്റ്റ് വാറന്റുമായി ഇന്ന് രാവിലെ എ-9  ഗ്രേറ്റര്‍ കൈലാഷില്‍ ഉള്ള സ്ഥലത്ത് തെരച്ചില്‍ തുടങ്ങിയിരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് റോമില്‍ ബാനിയ പറഞ്ഞു. എന്നാല്‍ പോലീസിനു കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈയടുത്ത കാലത്തൊന്നും ഹണിപ്രീത് ഇങ്ങോട്ട് വന്നിട്ടില്ല. 


കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹണിപ്രീത് ഡല്‍ഹിയിലെ ഓഫീസില്‍ എത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ബാനിയ പറഞ്ഞു.


സെപ്തംബര്‍ ഒന്നു മുതല്‍ ഹണിപ്രീതിനെ കാണാതായിരുന്നു. ഇവര്‍ക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.