New Delhi : രാജ്യത്ത് രണ്ടാം തരംഗത്തിന്റെ വ്യാപനം അതിരൂക്ഷമായിരിക്കെ ഇന്ത്യയിൽ നിന്നുള്ളവർക്ക് Hong Kong യാത്രവിലക്കേർപ്പെടുത്തി. നാളെ ഏപ്രിൽ 20 മുതൽ ഇന്ത്യയുമായി ബന്ധപ്പിക്കുന്ന യാത്രവിമാന സർവീസുകളാണ് ഹോങ് കോങ് താൽക്കാലികമായി നിർത്തലാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 3 വരെയുള്ള വിമാന സർവീസുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ഫിലിപ്പിൻസ് എന്നീ രാജ്യങ്ങളിമായി ബന്ധപ്പിക്കുന്ന വിമാന സർവീസുകൾക്കും കൂടി നിരോധിച്ചിട്ടുണ്ട്.


ALSO READ : Covid second Wave- ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണം; ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവ് വെല്ലുവിളി


ഇന്ത്യയിൽ നിന്നെത്തിയ രണ്ട് വിസ്താര ഫ്ലൈറ്റിൽ യാത്ര ചെയ്ത 50 യാത്രക്കാരിൽ ഹോങ് കോങ് വിമാനത്താവളത്തിൽ വെച്ച് തന്നെ കോവിഡ് പോസിറ്റീവായി കണ്ടെത്തി. ഇതെ തുടർന്നാണ് ഹോങ് കോങ് ഇന്ത്യ അടക്കമുളള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്.  


ALSO READ : Covid19: നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ


നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഹോങ് കോങിൽ യാത്രക്ക് 72 മണിക്കൂർ എടുത്ത കോവിഡി RT-PCR നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. കഴിഞ്ഞ ദിവസമാണ് ഹോങ് കോങ് സർക്കാർ മെയ് 2 വരെ മുംബൈയിൽ നിന്നുള്ള വിസ്താര ഫ്ലൈറ്റ് സർവീസുകൾ നിർത്തലാക്കുകയായിരുന്നു. നേരത്തെ വിസ്താര ഫ്ലൈറ്റിൽ എത്തിയ മൂന്ന് യാത്രക്കാർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ കോവിഡ് പോസിറ്റീവ് അയതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം എടുത്തത്.


ALSO READ : ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ; വ്യവസായത്തിനുള്ള ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം


ഏപ്രിൽ നാലിന് ഡൽഹിയിൽ നിന്നുള്ള വിസ്താര വിമാനത്തിൽ ഹോങ് കോങിലെത്തിയ 47 പേർക്കാണ് ഇന്നലെ ഞായറാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് കോവിഡ് പോസിറ്റീവായത്. അതെ ഹോങ് കോങ് സർക്കാർ വിസ്താരയുടെ ഡൽഹി ഹോങ് കോങ് സർവീസ് ഏപ്രിൽ ആറിന് നിർത്തലാക്കിയിരുന്നു.


കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് വിസ്താര ഉൾപ്പെടെയുള്ള വിമാനകമ്പനികധൾ കോവിഡ് ആർടിപിസിആർ പരിശോധന സർട്ടിഫിക്കേറ്റ് കര്യക്ഷമമായി പരിശോധച്ചില്ലെന്ന് പരാതിയുമായി ഡൽഹി സർക്കാർ കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,73 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക