പരാജയഭീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നു: മന്‍മോഹന്‍സിംഗ്
ഗുജറാത്ത് തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ പ്രധാനമന്ത്രി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടു. അതുകൂടാതെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ പ്രധാനമന്ത്രി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടു. അതുകൂടാതെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി താന്‍ കൈകാര്യം ചെയ്യുന്ന ഓഫീസിന്‍റെ മഹത്വം മനസ്സിലാക്കി കൂടുതല്‍ പക്വതയോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്നില്‍ ആരും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തില്ല. മോദി ആരോപിക്കുന്നത് പോലെ വിരുന്നില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
മോദിയുടെ ആരോപണം മുന്‍ പ്രധാനമന്ത്രിയേയും മുന്‍ സൈനിക തലവനെയും അധിക്ഷേപിക്കുന്നതാണ് എന്നദ്ദേഹം പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മോദി രാജ്യത്തോട് മാപ്പ് പറയണം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് മോദി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അമ്പതുവര്‍ഷത്തോളമായി പൊതു പ്രവര്‍ത്തനം നടത്തുന്ന തന്‍റെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധമാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കൂടാതെ ആ വിരുന്നില്‍ പങ്കെടുത്ത അതിഥികളുടെ പട്ടികയും അദ്ദേഹം പുറത്തുവിട്ടു. അതിഥികളില്‍ ഒരാൾ പോലും ദേശീയ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നദ്ദേഹം പറഞ്ഞു.
തന്‍റെ പ്രസ്താവനയില്‍ മോദി ക്ഷമാപണം നടത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.