റാലെഗൻ സിദ്ധി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിലുള്ള തന്‍റെ  വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അണ്ണാ ഹസാരെ. എ.എ.പി മന്ത്രിമാർ ജയിലിൽ പോകുന്നതും തട്ടിപ്പ് നടത്തുന്നതും ദു:ഖത്തോടെയാണ് കാണുന്നതെന്നും ഹസാരെ കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വേദനയുണ്ട്, കെജ്രിവാൾ തന്‍റെ കൂടെ ഉള്ള സമയത്ത് ഗ്രാമ സ്വരാജിനെ കുറിച്ച് പുസ്തകമെഴുതിയിരുന്നു. എന്നാൽ ഇത് ഗ്രാമ സ്വരാജ് അല്ലെന്നും, അതുകൊണ്ട് തന്നെ വളരെയധികം വിഷമമുണ്ടെന്നും ഹസാരെ വ്യക്തമാക്കി.


അശ്ലീല സിഡി പുറത്ത് വന്നതിനെ തുടർന്ന് എ.എ.പി എം.എൽ.എ സന്ദീപ് കുമാർ കഴിഞ്ഞദിവസം അറസ്റ്റിലായതിന് പിന്നാലെയാണ് ഹസാരെയുടെ പ്രതികരണം. കോടതിയിൽ ഹാജരാക്കിയ സന്ദീപ്കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.


സെക്സ്ടേപ്പ് പുറത്തു വന്നതിനെ തുടര്‍ന്ന ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തന്നെ മയക്കുമരുന്ന നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി.