വിവാഹ ആ​ഘോഷങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാനാണ് ഇന്ന് മിക്ക ആളുകളും ആ​ഗ്രഹിക്കുന്നത്. സാധാരണ രീതിയ്ക്കും ചടങ്ങുകൾക്കും പുറമെ എന്തൊക്കെ പുതുമയാർന്ന കാര്യങ്ങൾ ഒരു വിവാഹ ചടങ്ങിനിടെ നടത്താം എന്നാണ് പലരും ചിന്തിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള പല ആശയങ്ങളും കൊണ്ടുവന്ന് വൈറലായി മാറാറുള്ള ഒട്ടനവധി വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. വ്യത്യസ്തതകൾ കൊണ്ടുവന്ന് ഒടുവിൽ അബദ്ധമായി മാറുന്നതിന്റെ ദൃശ്യങ്ങളും പലപ്പോഴും കാണാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഒന്നടങ്കം നടുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജുന്നയിൽ നിന്നുള്ള വീഡിയോ ആണിത്. വിവാഹ വേദിയിൽ വധൂവരന്മാർ തോക്കുകളുമായി പോസ് ചെയ്യുന്നതാണ് വീഡിയോയിൽ. പരസ്പരം പോസ് ചെയ്തുകൊണ്ട് അവർ തോക്കുകൾ പിടിച്ച് ക്യാമറയ്ക്ക് മു്നനിൽ നിൽക്കുകയാണ്. പോസ് ചെയ്തുകൊണ്ട് തോക്ക് പൊട്ടിക്കാൻ ഇവരോട് ആവശ്യപ്പെടുന്നുണ്ട് വീഡിയോ എടുക്കുന്നവർ. എന്നാൽ ഇത് വലിയ ദുരന്തമാകുകയായിരുന്നു. 



വധു തോക്ക് പൊട്ടിച്ചതും അതിൽ നിന്ന് തീ വധുവിന്റെ മുഖത്തേക്ക് പടരുകയായിരുന്നു. തീ തന്റെ മുഖത്തക്ക് പടർന്നതോടെ വധു തോക്ക് താഴെയിട്ട് വരനേയും തള്ളി മാറ്റി വേദിയില്‍ നിന്ന് ഓടുകയാണ്. വധുവിനെ സഹായിക്കാനായി അവിടെ നിന്ന ആളുകൾ ഓടിക്കൂടുന്നുണ്ട്. ഇവിടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ വിവാഹ ചടങ്ങിനിടെയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.