Aadhaar Related Complaints: ഇന്ന് നമ്മുടെ രാജ്യത്ത് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ഒന്നാണ് ആധാര്‍ കാര്‍ഡ്‌. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഡാറ്റകള്‍ എപ്പോഴും കൃത്യമായിരിക്കണം.   


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ ആധാര്‍ സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ യുഐഡിഎഐ നല്‍കിയിരുന്നു. അതനുസരിച്ച് പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും ഈ വർഷങ്ങളിൽ തങ്ങളുടെ രേഖകൾ ഒരിക്കലും അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിർദ്ദേശിച്ചിരിയ്ക്കുകയാണ്. 


Also Read:   PAN Card Update: അടുത്ത വർഷം മുതൽ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് വേണ്ട? 


ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ എങ്ങിനെ ഫയൽ ചെയ്യാം, എന്താണ് രീതിയെന്ന് അറിയാമോ?
 
നവജാതശിശു മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ഇന്ത്യയിലെ ഓരോ താമസക്കാർക്കും ആധാർ ഉണ്ട്. ആധാര്‍ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്.  ഇന്ത്യന്‍ പൗരനായ ആര്‍ക്കും ആധാറിനായി അപേക്ഷിക്കാം.  


അടുത്തിടെ, ആധാറിലെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുഐഡിഎഐ ഒരു വലിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് നിങ്ങളുടെ ആധാര്‍ അപ്‌ഡേറ്റ്  ചെയ്യേണ്ടത് അത്യാവശ്യമാണ്. പത്ത് വർഷം മുമ്പ് തങ്ങളുടെ ആധാർ നമ്പർ നേടിയവരും വർഷങ്ങളായി തങ്ങളുടെ രേഖകൾ ഒരിക്കലും അപ്‌ഡേറ്റ് ചെയ്യാത്തവരുമായ താമസക്കാർ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിർദ്ദേശിച്ചു.


ആധാറുമായി ബന്ധപ്പെട്ട ഏത് സേവനത്തിനും പുതിയ ഓൺലൈൻ പോര്‍ട്ടലില്‍ പരാതി നല്‍കാം. 


യുഐഡിഎഐയുടെ ട്വീറ്റ് അനുസരിച്ച്, പുതയ് പോര്‍ട്ടലില്‍ പരാതി ഫയല്‍  ചെയ്യുന്നത് ഇപ്പോൾ എളുപ്പമായിരിക്കുന്നു. ആധാര്‍ ഉടമകള്‍ക്ക് എളുപ്പത്തിൽ പരാതികൾ രജിസ്റ്റർ ചെയ്യാനും രേഖകൾ നല്‍കാനും ഒപ്പം ദ്വിഭാഷാ പിന്തുണ നേടാനും ഈ പോര്‍ട്ടല്‍ വഴി കഴിയും. 


ആധാര്‍ സംബന്ധിച്ച പരാതി രജിസ്റ്റർ ചെയ്യാൻ - http://myAadhaar.uidai.gov.in സന്ദർശിക്കുക.


എങ്ങനെയാണ് പരാതി സമര്‍പ്പിക്കേണ്ടത്‌?  


https://myaadhaar.uidai.gov.in/ എന്ന  വെസൈറ്റ് സന്ദര്‍ശിക്കുക 


 പരാതി രജിസ്റ്റർ ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക


പേര്, ബന്ധപ്പെടാനുള്ള നമ്പർ, സംസ്ഥാനം തുടങ്ങിയ വിശദാംശങ്ങൾ നൽകുക.


ഡ്രോപ്പ് ഡൗണിൽ നിന്ന് 'പരാതിയുടെ തരം' തിരഞ്ഞെടുക്കുക


ആധാർ കത്ത് / പിവിസി സ്റ്റാറ്റസ് / പ്രാമാണീകരണ പ്രശ്നം / എൻറോൾമെന്റ് ബന്ധപ്പെട്ട ഓപ്പറേറ്റർ / എൻറോൾമെന്റ് ഏജൻസി / പോർട്ടൽ/അപ്ലിക്കേഷൻ പ്രശ്നം / അപ്ഡേറ്റ് ബന്ധപ്പെട്ട
പരാതിയുടെ തരത്തെ അടിസ്ഥാനമാക്കി, 'വിഭാഗ തരം' തിരഞ്ഞെടുക്കുക


ക്യാപ്‌ച നൽകി അടുത്തത് ക്ലിക്ക് ചെയ്ത് സമർപ്പിക്കുക


കൂടുതൽ റഫറൻസിനായി പരാതി നമ്പർ രേഖപ്പെടുത്തുക.
 
ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആധാർ എൻറോൾമെന്‍റ് , അപ്‌ഡേറ്റ്, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പൗരന്മാരുടെ സംശയങ്ങൾക്കും പരാതികൾക്കുമായി യുഐഡിഎഐ ഒരു മൾട്ടി-ചാനൽ പരാതി പരിഹാര സംവിധാനം സ്ഥാപിച്ചു. താമസക്കാർക്ക് ഫോൺ, ഇമെയിൽ, ചാറ്റ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയും  യുഐഡിഎഐയുമായി ബന്ധപ്പെടാം.


ടോൾ ഫ്രീ നമ്പറിലൂടെ ആധാറുമായി ബന്ധപ്പെട്ട പരാതി എങ്ങനെ നൽകാം?  


UIDAI കോൺടാക്റ്റ് സെന്ററിന്‍റെ ടോൾ ഫ്രീ നമ്പർ 1947 ആണ്, അതിൽ സ്വയം സേവന IVRS ഉം റസിഡന്റ് അസിസ്റ്റൻസ് എക്സിക്യൂട്ടീവ് അധിഷ്ഠിത സഹായവും ഉൾപ്പെടുന്നു. ഇത് 12 ഭാഷകളിൽ പിന്തുണ നൽകുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.