PAN Card Update: ഇന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും ആവശ്യം വേണ്ട രേഖയായ പാന്‍ കാര്‍ഡ് (PAN Card) സംബന്ധിച്ച ചില നിര്‍ണ്ണായക സൂചനകള്‍. അതായത്, അടുത്ത വര്‍ഷം മുതല്‍ ചില സാമ്പത്തിക ഇടപാടുകൾ പാൻ കാർഡ് ഇല്ലാതെ നിര്‍വ്വഹിക്കാന്‍ സാധിക്കും.
അതായത്, ചില സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്ക് ഉപയോക്താക്കളോട് പാന്‍ കാര്‍ഡ് ആവശ്യപ്പെടില്ല.
മിക്ക അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പാൻ കാര്‍ഡ് ആവശ്യകത ഒഴിവാക്കണമെന്ന് രാജ്യത്തെ ചില പ്രമുഖ ബാങ്കുകൾ അടുത്തിടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ വെളിച്ചത്തിലാണ് ഈ തീര്‍മാനമെന്നാണ് സൂചന.
വരാനിരിക്കുന്ന 2023-24 ബജറ്റിൽ പെര്‍മനെന്‍റ് അക്കൗണ്ട് നമ്പർ (PAN) കാർഡ് നൽകേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കാൻ സാധ്യതയുണ്ട് എന്നാണ് സൂചന. അതായത് ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ആവശ്യപ്പെടുന്ന തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന നിയമങ്ങൾ ലളിതമാക്കാനാണ് ധനമന്ത്രാലയത്തിന്‍റെ നീക്കം.
പാൻകാർഡ് ഒഴിവാക്കണമെന്ന ബാങ്കുകളുടെ ആവശ്യത്തില്‍ ധനമന്ത്രാലയത്തില്‍നിന്നും പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് വരികയാണെന്നുമാണ് സൂചന. നിലവിലെ സംവിധാനത്തിലുള്ള ചില അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ ചില പ്രമുഖ ബാങ്കുകൾ ആദായനികുതി നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...