New Delhi: കനത്ത  ബഹളത്തിനിടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ  2021 ലോക്‌സഭ  പാസാക്കി.   വോട്ടർ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായക ബില്‍ ആണ് ഇത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളവോട്ട്  തടയുക (bogus voting) എന്ന ലക്ഷ്യത്തോടെയാണ്  കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ അല്ലെങ്കിൽ 'തെരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ' 2021  (Election Reforms Bill 2021) അവതരിപ്പിച്ചത്. 


Union Law Minister കിരണ്‍ റിജിജു (Kiren Rijiju) ആണ് ബില്‍ അവതരിപ്പിച്ചത്.  നിയമനിർമ്മാണം  തിരഞ്ഞെടുപ്പില്‍  നടക്കുന്ന കള്ളവോട്ട് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ വിശ്വസനീയമാക്കുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. 


 വോട്ടര്‍ പട്ടികയില്‍  ഡ്യൂപ്ലിക്കേഷന്‍ തടയുക എന്നതാണ് സര്‍ക്കാര്‍  ഈ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്.  വോട്ടര്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ  കള്ളവോട്ടിന് അവസരം ലഭിക്കില്ല എന്നതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന നേട്ടം. 


Also Read: Election Reforms Bill: ഇനി വോട്ടര്‍ പട്ടികയിലെ പേരും ആധാറും തമ്മില്‍ ബന്ധിപ്പിക്കാം, നിയമഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ


തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേതന്നെ  ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്‍റെ പിന്‍ബലം വേണമെന്ന്  സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.   ഇതേ തുടര്‍ന്ന്  ജനപ്രാതിനിധ്യ നിയമത്തിലാണ് മാറ്റം വരുത്തിയത്. നിയമ ഭേദഗതിക്കുശേഷം, വോട്ടര്‍ പട്ടികയില്‍  നിലവില്‍  പേരുള്ളവരും   പുതുതായി പേരു ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കാന്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടും. 


വോട്ടർ ഐഡിയുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം? (How to Link Aadhaar With Voter ID) 


വോട്ടർ ഐഡിമായി ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള  ഘട്ടം ഘട്ടമായുള്ള ഗൈഡ് ചുവടെ (A Step-by-step guide to link Aadhaar with Voter ID Card)
 
1. https://voterportal.eci.gov.in/ സന്ദർശിക്കുക  .


2. നിങ്ങളുടെ മൊബൈൽ നമ്പർ/ഇമെയിൽ ഐഡി/വോട്ടർ ഐഡി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.


3. Password നല്‍കുക 


4. നിങ്ങളുടെ സംസ്ഥാനവും ജില്ലയും പരിശോധിക്കുക.


5. നിങ്ങളുടെ പേര്, ജനനത്തീയതി, പിതാവിന്‍റെ പേര്  തുടങ്ങിയ സ്വകാര്യ വിവരങ്ങൾ നല്‍കുക.  


6. 'Search' ബട്ടണിൽ  ക്ലിക്ക് ചെയ്യുക  


7.  നിങ്ങളുടെ വിശദാംശങ്ങൾ സർക്കാർ ഡാറ്റാബേസുമായി പൊരുത്തപ്പെടുന്നെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സ്ക്രീനിൽ ദൃശ്യമാകും.


8.  സ്‌ക്രീനിന്‍റെ ഇടതുവശത്ത് കാണുന്ന 'ഫീഡ് ആധാർ നമ്പർ' (‘Feed Aadhaar No’)  ഓപ്ഷനിൽ ക്ലിക്ക്  ചെയ്യുക.


7. ഒരു പോപ്പ്-അപ്പ് പേജ് ദൃശ്യമാകും. ഇതില്‍  ആധാർ വിവരങ്ങള്‍ നല്‍കണം. ആധാര്‍ നമ്പര്‍, പേര്,  രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി എന്നിവ നല്‍കണം. 


8.  ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക


9.  നിങ്ങള്‍ അപേക്ഷ വിജയകരമായി രജിസ്റ്റർ ചെയ്തു എന്ന സന്ദേശം ലഭിക്കും.


നിങ്ങളുടെ ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം (How to Know If Your Aadhaar Is Linked With Voter ID?) 


1. NVSP വെബ്സൈറ്റ് സന്ദർശിക്കുക -   https://voterportal.eci.gov.in/


2. ‘Seeding Through NVSP Portal’ എന്ന വിഭാഗത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നൽകുക.


3. നിങ്ങളുടെ അപേക്ഷ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അത് പ്രോസസ്സ് ചെയ്യുകയാണ് എന്നുമുള്ള ഒരു സന്ദേശം ദൃശ്യമാകും.


 നിങ്ങളുടെ ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നിങ്ങൾക്ക് യുഐഡിഎഐയുടെ ( UIDAI) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.