ബൂസ്റ്റർ ഡോസ് സൗജന്യമല്ല; പക്ഷെ പുതിയ രജിസ്ട്രേഷൻ വേണ്ട- നിങ്ങൾ അറിയേണ്ടതെല്ലാം
രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർ മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവൂ
രാജ്യത്ത് 18 വയസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കി തുടങ്ങി . സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വാക്സിൻ ലഭ്യമാകുന്നത് . സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ,കോവിഡ് മുൻനിര പ്രവർത്തകർ,60 തികഞ്ഞവർ എന്നിവർക്ക് നൽകിവന്ന വാക്സിന്‍ വിതരണം തുടരും .
ബൂസ്റ്റർ ഡോസ് സൗജന്യമല്ല
നിലവിൽ ആരോഗ്യ പ്രവർത്തകർ,കോവിഡ് മുൻനിര പ്രവർത്തകർ,60 വയസ്സ് തികഞ്ഞവർ എന്നിവർക്ക് മാത്രമായിരിക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കുന്നത്. ബാക്കിയുള്ളവർ പണം നൽകി തന്നെ ബൂസ്റ്റർ സ്വീകരിക്കേണ്ടിവരും .
എപ്പോൾ സ്വീകരിക്കണം
രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർ മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവൂ . നേരത്തെ സ്വീകരിച്ച വാക്സിന്റേ തന്നെയാവും ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് . സർവീസ് ചാർജായി പരമാവധി 150 രൂപ മാത്രമേ ഈടാക്കാവൂ എന്നും നിർദേശം.
പുതിയ രജിസ്ട്രേഷൻ വേണ്ട
ബൂസ്റ്റർ ഡോസ് എടുക്കാൻ പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല .www.cowin.gov.in എന്ന ലിങ്കിൽ കയറി നേരത്തെ എടുത്ത രണ്ട് ഡസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം . രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുഭാഗത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം . അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...