Zomato: ടൊമാറ്റോ സൊമാറ്റോ ആയ കഥ; കമ്പനിയുടെ പേര് വന്ന വഴി വെളിപ്പെടുത്തി ദീപീന്ദർ ഗോയൽ
Zomato: കോമഡി ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്തപ്പോഴാണ് ദീപിന്ദർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. പക്ഷേ സൊമാറ്റോക്ക് ആ പേര് എങ്ങനെ വന്നു എന്നതിനെ പറ്റി ആർക്കെങ്കിലും അറിയാമോ?
ഇപ്പോഴിതാ തന്റെ കമ്പനിയുടെ പേരിന് പിന്നിലെ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. കോമഡി ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്തപ്പോഴാണ് ദീപിന്ദർ ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Also: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്!
അവതാരകനായ കപിൽ ശർമ്മ ദീപിന്ദർ ഗോയലിനോട് ഞങ്ങൾ ടൊമാറ്റോ, പൊട്ടാറ്റോ എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷേ എന്താണ് ഈ സൊമാറ്റോ എന്ന് ചോദിക്കുകയുണ്ടായി. ഈ ചോദ്യത്തിന് ചെറിയ പുഞ്ചിരിയോടെയാണ് ദീപീന്ദർ ഉത്തരം പറഞ്ഞത്. യഥാർത്ഥത്തിൽ ഞങ്ങൾ 'ടൊമാറ്റോ ഡോട്ട് കോം' എന്ന പേരായിരുന്നു തീരുമാനിച്ചത്. പക്ഷേ ഞങ്ങൾക്ക് ആ ഡൊമെയ്ൻ കിട്ടിയില്ല, അതിനാൽ ഒരക്ഷരം മാറ്റി 'സൊമാറ്റോ ഡോട്ട് കോം' എന്നാക്കി ഡൊമെയ്ൻ നേടി. വളരെ രസകരമായിട്ടായിരുന്നു സിഇഒയുടെ മറുപടി.
തന്റെ വിവാഹത്തെ പറ്റിയും അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്. മെക്സിക്കോയിൽ നിന്നുള്ള ഗ്രേഷ്യ മുനോസിനെ കണ്ടുമുട്ടിയത് എങ്ങനെയാണെന്ന കപിൽ ശർമ്മയുടെ ചോദ്യത്തിനാണ് ദീപീന്ദർ മറുപടി പറഞ്ഞത്. സുഹൃത്ത് വഴിയാണ് ഗ്രേഷ്യയെ പരിചയപ്പെടുന്നത്. ഗ്രേഷ്യ ആദ്യമായി ഡൽഹിയിൽ വന്നപ്പോൾ നിനക്ക് ചേരുന്ന ഒരു പെൺകുട്ടിയുണ്ടെന്നും അവളെ നീ കാണണം, കണ്ടു കഴിഞ്ഞാൽ ഉറപ്പായും നീ വിവാഹം കഴിക്കുമെന്നും സുഹൃത്ത് പറഞ്ഞു. അവന്റെ ദീർഘവീക്ഷണം തെറ്റിയില്ലെന്നും ദീപീന്ദർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.