HP Assembly Elections 2022 Results: ഹിമാചലിൽ കനത്ത പോരാട്ടം, ഓപ്പറേഷന് താമര തടയാന്‍ കോണ്‍ഗ്രസ് രംഗത്ത്
HP Assembly Elections 2022 Results: കോണ്‍ഗ്രസിന്‍റെ ഒട്ടുമിക്ക സ്ഥാനാര്‍ഥികളും വലിയ ഭൂരിപക്ഷം നേടാത്തത് അന്തിമഫലം മാറ്റി മറിയ്ക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നില്ല. ഈ സാഹചര്യത്തിലും സ്വന്തം എംഎല്‍എമാരെ രക്ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
HP Assembly Elections 2022 Results: ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടി മുന്നേറുമ്പോള്‍ ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ഏറെ രോമാഞ്ചജനകമായി മാറുകയാണ്. അതായത്, ഇതുവരെ ലഭിച്ച സൂചനകള്‍ അനുസരിച്ച് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ലഭിച്ച ലീഡ് കേവല ഭൂരിപക്ഷം കടന്നിരിയ്ക്കുകയാണ്.
ഈ അവസരത്തില്‍ സ്വന്തം സ്ഥാനാര്‍ഥികളെ രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൂറുമാറുമോ എന്ന ഭയം പാര്‍ട്ടിയെ അലട്ടി തുടങ്ങി. ഇത് ഒഴിവാക്കാന്‍ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
Also Read: Asto Tips: വിവാഹം വൈകുന്നുവോ? വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കാം
സംസ്ഥാനത്ത് ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഒട്ടുമിക്ക സ്ഥാനാര്‍ഥികളും വലിയ ഭൂരിപക്ഷം നേടാത്തത് അന്തിമഫലം മാറ്റി മറിയ്ക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നില്ല. ഈ സാഹചര്യത്തിലും സ്വന്തം എംഎല്‍എമാരെ രക്ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
Also Read: ICICI FD Update: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം
ബിജെപി കുതിരക്കച്ചവടം നടത്തുമോ എന്ന ഭയം മൂലം പാര്‍ട്ടി ജയിയ്ക്കുന്ന എംഎല്‍എമാരെ രാജസ്ഥാനില്‍ റിസോര്‍ട്ടിലേയ്ക്ക് മാറ്റാനാണ് ശ്രമിയ്ക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമാണ് ഹൈക്കമാന്‍ഡ് ഈ ചുമതല നല്‍കിയിരിക്കുന്നത്.
ഇത്തവണ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ സാഹചര്യവും അവര്‍ നിരീക്ഷിച്ചിരുന്നു. ഇന്ന് തന്നെ അവര്‍ ഷിംലയില്‍ എത്തി ചേരുമെന്നാണ് സൂചന.
ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഹിമാചലില്‍ കോണ്‍ഗ്രസ് 39 സീറ്റിലും BJP 26 സീറ്റിലും ലീഡ് ചെയ്യുകയാണ്. 3 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഹിമാചലില്‍ ലീഡ് ചെയ്യുന്നുണ്ട് ആം ആദ്മി പാര്‍ട്ടി ഇവിടെ കാര്യമായ സ്വാധീനം ചെലുതിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...