Maharashtra Fire: ഹാൻഡ് ഗ്ലൗസ് ഫാക്ടറിയിൽ വൻ തീപ്പിടുത്തം..! 6 തൊഴിലാളികൾ വെന്തുമരിച്ചു
Maharashtra Fire: അഗ്നിശമന സേനാംഗങ്ങൾ നാല് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വൻ ദുരന്തം. ഹാൻഡ് ഗ്ലൗസ് ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായി, ആറ് തൊഴിലാളികൾ ജീവനോടെ വെന്തുമരിച്ചു. കൂടാതെ നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.15ന് ഔറംഗബാദിന് സമീപമുള്ള വാലുജ് ഛത്രപതി ശംഭാജിനഗറിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ നാല് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ALSO READ: ഖാലിസ്ഥാൻ നേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
സൺ ഷൈൻ എന്റർപ്രൈസസ് ഹാൻഡ് ഗ്ലൗസ് ഫാക്ടറിയിൽ ഏകദേശം 25 ജീവനക്കാർ ജോലി ചെയ്യുന്നു. പത്തും പതിനഞ്ചും ജീവനക്കാരാണ് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത്. എല്ലാവരും ഉറങ്ങിയപ്പോൾ തീ പടർന്നു. ഇതേത്തുടർന്ന് തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ചിലർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാല് മണിക്കൂറോളം പ്രയത്നിച്ച് തീ അണച്ചു.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ വിശദാംശങ്ങളും തീപിടുത്തത്തിന്റെ കാരണവും അറിവായിട്ടില്ല. എങ്കിലും വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.