Hyderabad: രാജ്യം ഉറ്റുനോക്കിയിരുന്ന  ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം  പുറത്തുവരുമ്പോള്‍  TRSന്‍റെ  മണ്ണില്‍  BJP പടയോട്ടം തുടരുകയാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെയുള്ള  150 സീറ്റില്‍   88 ഇടത്ത് BJP മുന്നേറ്റം തുടരുകയാണ്.  TRS 32 സീറ്റിലും  അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) എഐഎംഐഎം 17 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.


BJP തെലങ്കാനയില്‍  ഒരു പ്രബല ശക്തിയായി സ്ഥാനം പിടിച്ചതായാണ് ഇന്നത്തെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് TRSന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി BJP ദേശീയ ജനറല്‍സെക്രട്ടറി  Y സത്യകുമാര്‍  പറഞ്ഞു.


വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചിരിയ്ക്കുന്നത്. നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.  സിആര്‍പിഎഫിനെയും പോലീസിനെയും വിന്യസിച്ച്‌ നഗരത്തില്‍ സുരക്ഷ അതീവ കര്‍ശനമാക്കിയിട്ടുണ്ട്.


ഇത്തവണത്തെ ഹൈദരാബാദ് കോര്‍പ്പറേഷന്‍  തിരഞ്ഞെടുപ്പ് (Hyderabad GHMC Election) രാജ്യത്തെ മൂന്നു പ്രധാന പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.   BJPയും TRSഉം പ്രചാരണ രംഗത്ത്‌ സജീവമായപ്പോള്‍  അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) നേതൃത്വത്തില്‍ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്. 


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ബിജെപിക്ക് വേണ്ടി പട നയിച്ചപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു (K Chandrashekar Rao) തന്നെയായിരുന്നു ടിആര്‍എസിന്‍റെ  താര പ്രചാരകന്‍.


BJP കേന്ദ്രനേതാക്കളുടെ വന്‍  നിര തന്നെയാണ് ഇത്തവണ  പ്രചാരണത്തിനെത്തിയത്. ഇതോടെ പതിവില്ലാത്തവിധം ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ആവേശജനകമായി.   


Also read: ഹൈദരാബാദില്‍ TRSന്‍റെ തേരോട്ടം തടയുമോ BJP? കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം ഉടന്‍...


അതേസമയം, തണുപ്പന്‍ പ്രതികരണമായിരുന്നു വോട്ടര്‍മാരില്‍നിന്നും ലഭിച്ചത് എന്നത് മറ്റൊരു വസ്തുതയാണ്.  46.6% പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 


സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന TRS ആധിപത്യം ഇത്തവണ തകരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.  അന്തിമ ഫലം വരാന്‍ വൈകുമെങ്കിലും സംസ്ഥാനത്ത് BJPയുടെ  അതിശക്തമായ മുന്നേറ്റം വ്യക്തമാണ്...