Congress സഖ്യം തന്റെ ജനപ്രീതിക്ക് കോട്ടമുണ്ടാക്കിയെന്ന് കുമാരസ്വാമി; കരയുന്നത് ഗൗഡ കുടുംബത്തിന്റെ സംസ്ക്കാരമെന്ന് സിദ്ദരാമയ്യ
ബിജെപിയോട് മൃദു സമീപനവുമായി HD Kumaraswamy. കോൺഗ്രസ് തനിക്കെതരിരെ ഗൂഡാലോചന നടത്തിയെന്നും കുമാരസ്വാമി.
ബംഗളൂരു: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ (S) നിയമസഭകക്ഷി നേതാവുമായ എച്ച്.ഡി.കുമാരസ്വാമി (HD Kumaraswamy). കർണാടകയിൽ കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതിനെ തുടർന്ന് തന്റെ ജനപ്രീതി നഷ്ടമായെന്ന് കുമാരസ്വാമി മൈസൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപിയുമായി (BJP) സഖ്യം രൂപീകരിച്ചിരുന്നെങ്കിൽ താൻ 5 വർഷം മുഖമന്ത്രിയായി തികച്ചേനെന്നും കുമാരസ്വാമി പറഞ്ഞു.
കോൺഗ്രസ് സഖ്യമെന്ന കെണിയിൽ വീഴുകയായിരുന്നും കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ (Siddaramaiah) തുടങ്ങിയവർ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. എതിർകക്ഷിയായിരുന്ന ബിജെപി പോലും തന്നെ ഇതുപോലെ വഞ്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ 12 വർഷം കൊണ്ട് നേടിയെടുത്ത ജനപ്രീതിയാണ് കോൺഗ്രസുമായി ചേർന്നപ്പോൾ തനിക്ക് നഷ്ടമായിയെന്നും എന്നാൽ നേരത്തെ 2006ൽ ബിജെപിയുമായി പിരഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ പോലും തനിക്കുണ്ടായിരുന്ന ജനപിന്തുണയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ലയെന്ന് കുമാരസ്വാമി പറഞ്ഞു.
Also Read: Molnupiravir ആൻറിവൈറൽ മരുന്ന് 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസിനെ തുരത്തും
എന്നാൽ കുമാരസ്വാമിക്ക് യാതൊരു ജനപിന്തുണയില്ലെന്നും കള്ളം പറയാൻ മിടുക്കനാണെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. കരയുന്നത് ഗൗഡ കുടംബത്തിന്റെ പ്രത്യേകതയാണെന്നും, കരഞ്ഞാണ് ജനങ്ങൾക്കിടയിൽ ഇവർ വിശ്വാസമുണ്ടാക്കുന്നെതന്നും അതുകൊണ്ട് ഈ കണ്ണുനീരിന് യാതൊരു വിലയുമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.