ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വിമാനം പരിശീല പറക്കലനിടെ തകർന്നു വീണു. ജനവാസമേഖലയിലാണ് വീണത്. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് അപകടം സംഭവിച്ചത്. വിമാനത്തിലെ പൈലറ്റ് സുരക്ഷിതനാണ്. മറ്റ് ആളാപായമോന്നും സംഭവിച്ചിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നുവെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്.  ജയ്സാൽമീർ ന​ഗരത്തിന്റെ മധ്യത്തിലുള്ള ജവഹർ കോളിക്ക് സമീപമെത്തിയപ്പോഴാണ് വിമാനം തകർന്ന് വീണത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് ശക്തി പരിപാടിയെ ആഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. വിമാനം വീണയുടൻ അ​ഗ്നിശമന സേനാം​ഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അപകട സ്ഥത്ത് നിന്നുള്ള വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.