IBPS PO Notification 2022: ബാങ്ക് ജോലി  സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) PO റിക്രൂട്ട്‌മെന്‍റിനുള്ള വിജ്ഞാപനം പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

IBPS PO Notification 2022 അനുസരിച്ച് 6,432 ഒഴിവുകളാണ് ഉള്ളത്. വിജ്ഞാപനം അനുസരിച്ച് ഇന്ന് (ആഗസ്റ്റ്‌ 2) മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രൊബേഷണറി ഓഫീസർ, മാനേജ്‌മെന്‍റ്   ട്രെയിനി തസ്തികകളിലാണ് ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ibps.in വഴി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 22 ആണ്.


IBPS PO 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
 
അപേക്ഷ സമര്‍പ്പിക്കാനുള്ള  അവസാന തീയതി - ഓഗസ്റ്റ് 22 


IBPS PO 2022: ഒഴിവുകളുടെ വിശദാംശങ്ങൾ


ആകെ ഒഴിവുകള്‍  -  6432
ജനറൽ - 2596 
OBC - 1741 
EWS - 616  
SC - 996  
ST - 483  


IBPS PO Notification 2022 അനുസരിച്ച് താഴെപ്പറയുന്ന ബാങ്കുകളിലാണ് ഒഴിവുകള്‍ 
ബാങ്ക് ഓഫ് ഇന്ത്യ (BOI) - 535 ഒഴിവുകള്‍ 
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 2500 ഒഴിവുകള്‍ 
പഞ്ചാബ് നാഷണൽ ബാങ്ക് - 500 ഒഴിവുകള്‍ 
പഞ്ചാബ് & സിന്ദ്‌ ബാങ്ക് - 253  ഒഴിവുകള്‍ 
UCO ബാങ്ക് - 550 ഒഴിവുകള്‍ 
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 2094 ഒഴിവുകള്‍ 


IBPS PO 2022: പ്രായപരിധി
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 20 വയസിനും 30 വയസിനും ഇടയിൽ ആയിരിക്കണം. 


IBPS PO 2022: വിദ്യാഭ്യാസ യോഗ്യത
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയിരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.