ICAI CA Exam : മെയ് മാസത്തിലെ ഐസിഎഐ സിഎ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
ഫൈനൽ, ഇന്റർമീഡിയേറ്റ്, പിക്യൂസി പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) ചാർട്ടേർഡ് അക്കൗണ്ടന്റ് (CA) പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഫൈനൽ, ഇന്റർമീഡിയേറ്റ്, പിക്യൂസി പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ജൂലൈ 5 നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. പഴയതും പുതിയതുമായ എല്ലാ സിഎ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കും പരീക്ഷയെഴുതാൻ സാധിക്കും.
പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സുകളായ ഇൻഷുറൻസ് ആൻഡ് റിസ്ക് മാനേജ്‍മെന്റ് ടെക്നിക്കൽ ക്സാമിനേഷൻ, ഇന്റര്നാഷണൽ ടാക്‌സേഷൻ അസ്സെസ്സ്മെന്റ് ടെസ്റ്റ് എന്നിവയും ജൂലൈ 5 ന് തന്നെ ആരംഭിക്കും. എന്നാൽ പരീക്ഷയുടെ (Exam) പൂർണമായ വിവരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ഇനിയും പുറത്ത് വിട്ടിട്ടില്ല.
ALSO READ: SBI ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ update ചെയ്യാൻ ബാങ്കിൽ പോകേണ്ടതില്ല, അറിയാം..
2021 മെയിലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇന്റർമീഡിയറ്റ് (ഐപിസി) ( പഴയ സ്കീ) , ഇന്റർമീഡിയറ്റ് (പുതിയ സ്കീം), ഫൈനൽ (പഴയ സ്‌ക്കിമും പുതിയ സ്‌ക്കിമും), പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്സ്, അതായത്, ഇൻഷുറൻസ്, ഇൻഷുറൻസ് ആൻഡ് റിസ്ക് മാനേജ്‍മെന്റ് ടെക്നിക്കൽ ക്സാമിനേഷൻ, ഇന്റര്നാഷണൽ ടാക്‌സേഷൻ അസ്സെസ്സ്മെന്റ് ടെസ്റ്റും (INTT - AT) 2021 ജൂലൈ 5 ന് ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ALSO READ: KEAM Exam Date Announced: പ്രവേശന പരീക്ഷാ തീയതി പ്രഖ്യാപിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ഔദ്യോഗിക ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെയാണ് വിവരങ്ങൾ അറിയിച്ചത്. കോവിഡ് 19 രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഐസിഎഐ നേരത്തെ പരീക്ഷകൾ മാറ്റി വെച്ചിരുന്നു. മെയിൽ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോൾ നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.