ICICI Bank special offer: ഉത്സവത്തോടനുബന്ധിച്ച് ബാങ്കുകൾ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യാറുണ്ട്. അടുത്ത മാസം ഹോളിയാണ്. ഇത് കണക്കിലെടുത്ത് ICICI  ബാങ്ക് പ്രത്യേക ഓഫർ നൽകുകയാണ്. ഇനി നിങ്ങൾ ICICI ബാങ്കിന്റെ ഉപഭോക്താവാണെങ്കിൽ അല്ലെങ്കിൽ അതിന്റെ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ആഭ്യന്തര ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ പണത്തിന്റെ 10% ലാഭിക്കാൻ കഴിയും.  അതുകൊണ്ടുതന്നെ നിങ്ങൾ ഓഫർ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാലതാമസം വരുത്തരുത്.  കാരണം ഓഫർ എല്ലായ്പ്പോഴത്തേയും പോലെ ഒരു പരിമിത സമയത്തേക്ക് മാത്രമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 29 വരെ എല്ലാ ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ ഓഫർ ലഭ്യമാക്കുമെന്ന് ICICI Bank അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് 3,500 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കൂ. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ ഓഫർ എല്ലാ മാസത്തിലൊരിക്കൽ മാത്രമേ ലഭ്യമാകൂ. സ്ഥിരീകരിച്ച ബുക്കിംഗിൽ മാത്രമേ ഓഫർ ലഭിക്കൂ.  അതായത് ഇഎംഐ പേയ്‌മെന്റ് ഓപ്ഷന് ഓഫറിന്റെ ആനുകൂല്യം ലഭിക്കില്ലയെന്നർത്ഥം. ഇതുകൂടാതെ യാത്രയുടെയും ഐസിഐസിഐ ബാങ്കിന്റെയും ഈ മാർക്കറ്റിംഗ് പ്രോഗ്രാം ICICI Bank ഉപഭോക്താക്കൾക്കോ ​​കാർഡ് ഉടമകൾക്കോ ​​മാത്രമുള്ളതാണ്.


Also Read: WhatsApp വഴി ഈ നമ്പറിലേക്ക് Hi അയക്കൂ, നിങ്ങളുടെ സംസ്ഥാനത്തെ സർക്കാർ ജോലിയെക്കുറിച്ച് അറിയൂ..


പരമാവധി കിഴിവ് 1200 രൂപ മാത്രം


ബാങ്കിന്റെ ഓഫർ അനുസരിച്ച് മൊത്തം കിഴിവ് 1200 രൂപയിൽ കവിയാൻ പാടില്ലയെന്നാണ്. ഇതുകൂടാതെ ICICI ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗിന്റെ പ്രൊമോ കോഡിൽ  ICICINB ഉപയോഗിക്കുന്നതിലൂടെ മാത്രമേ ഉപയോക്താക്കൾക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കൂ. മേളയുടെ ഈ അവസരത്തിൽ മൂന്നിരട്ടി നേട്ടമുണ്ടാക്കാനാണ്  ICICI ബാങ്ക് തയ്യാറെടുക്കുന്നത്. കൊറോണ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് വന്നത് ടൂറിസം വ്യവസായത്തിലാണ്.  കാരണം ട്രെയിനുകൾ, ഫ്ലൈറ്റുകൾ എന്നിവ അടച്ചതിനാൽ ആളുകൾക്ക് മറ്റ് മാർഗങ്ങളൊന്നും ഇല്ലായിരുന്നു യാത്ര ചെയ്യാൻ. ഉപഭോക്താക്കൾക്ക് ഇത്തരംഓഫറുകൾ നൽകി ടൂറിസം വ്യവസായത്തിന്റെ ബിസിനസ്സ് വർദ്ധിപ്പിക്കാനാണ് ബാങ്കിന്റെ ശ്രമം.  ഇത് ബാങ്കിനും ഉപഭോക്താക്കൾക്കും ടൂറിസം വ്യവസായത്തിനും അങ്ങനെ മൂന്ന് പേർക്കും ഗുണം ചെയ്യും.


Also Read: 7th Pay Commission: ഏപ്രിൽ 1 മുതൽ നിങ്ങളുടെ ശമ്പളം, PF, ഗ്രാറ്റുവിറ്റി എന്നിവയിൽ വലിയ മാറ്റമുണ്ടാകും 


ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം


ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവ് ICICI ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് രീതി ഉപയോഗിക്കണം. ഓഫർ അനുസരിച്ച്, yatra.com ന്റെ ഔദ്യോഗിക website വഴി ബുക്കിംഗ് ചെയ്യുന്നവർക്ക് മാത്രമേ കിഴിവുള്ളൂ. കിഴിവ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് യാത്രയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.yatra.com ൽ ICICI ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് ലഭ്യമാക്കാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.