ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആർ-എൻഐവി) രാജ്യവ്യാപകമായി നടത്തിയ സർവേയിൽ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമുള്ള വവ്വാലുകളിൽ നിപ വൈറസ് വ്യാപനത്തിന്റെ തെളിവുകൾ കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

“ഇതുവരെ, 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായി. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്,” ഐസിഎംആർ-എൻഐവിയിലെ മാക്സിമം കണ്ടെയ്‌ൻമെന്റ് ലബോറട്ടറിയിലെ ഗ്രൂപ്പ് ലീഡറും ശാസ്ത്രജ്ഞയുമായ ഡോ.പ്രജ്ഞ യാദവ് പറഞ്ഞു.


നിപ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറമെ തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിപ വൈറസ് മനുഷ്യരിൽ മാരകമായ ശ്വാസകോശ, മസ്തിഷ്ക അണുബാധയ്ക്ക് കാരണമാകുന്നു.


വവ്വാലുകൾ ടെറോപസ് ഇനം വൈറസിന്റെ വാഹകരാണ്. പാൻഡെമിക് സാധ്യതയുള്ള മുൻ‌ഗണനയുള്ള രോഗകാരികളിലൊന്നാണിത്. നിപ കേസിൽ മരണനിരക്ക് വലിയ ആശങ്കയാണ്. 2018-19 ൽ കേരളത്തിൽ നിപയുടെ ആവിർഭാവം നിരന്തര നിരീക്ഷണത്തിന്റെ ആവശ്യകത വർധിപ്പിച്ചു.


ALSO READ: Nipah Virus: നിപ്പ വീണ്ടും എത്തുമോ? സാധ്യത പരിശോധനയ്ക്ക് വിദ​ഗ്ധ സംഘം കോഴിക്കോട്


മുമ്പ്, അസമിലെ ധുബ്രി ജില്ലയിലുടനീളം പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഐസിഎംആർ-എൻഐവി തിരിച്ചറിഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളും കേരളത്തിലെ കോഴിക്കോട് ജില്ലയിലും വൈറസിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറസിന്റെ വ്യാപനം കണ്ടെത്താൻ ശാസ്ത്രജ്ഞർ രാജ്യവ്യാപകമായി സർവേ നടത്തുകയാണ്.


2001 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ 66 കേസുകൾ റിപ്പോർട്ട് ചെയ്തു. 45 മരണങ്ങളും നിപ വൈറസ് ബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തു. വൈറസ് ബാധിച്ചവരിൽ പനി, തലവേദന, മ്യാൽജിയ (പേശികളിലെ വേദന), ശ്വാസതടസ്സം, ഹൃദയാഘാതം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. 2021 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കോഴിക്കോട്ട് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഒരാൾ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.