New Delhi : ICSE പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ഐ എസ് സി 12-ാം ക്ലാസിന്റെ പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ് (CISCE) വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ നിലിവലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് സി.ഐ.എസ്.സി.ഇ പരീക്ഷ റദ്ദാക്കാനും മാറ്റിവെക്കാനും തീരുമാനിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് മുഖ്യ പരിഗണന എന്നാണ് സി.ഐ.എസ്.സി.ഇ തങ്ങളുടെ സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. 


ALSO READ : Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടര ലക്ഷത്തിന് മുകളിൽ തന്നെ തുടരുന്നു; വീണ്ടും ഉയർന്ന് മരണനിരക്ക്


ഐ.എസ്.സി 12-ാം ക്ലാസിന്റെ ബോർഡ് പരീക്ഷ തിയതി ജൂണിൽ അറിയിക്കുമെന്ന് സർക്കുലറിൽ പറയുന്നു. പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസിലേക്ക് പ്രവേശിക്കാം, അലെങ്കിൽ പിന്നീട് അടുത്ത പ്രവിശ്യം പരീക്ഷ എഴുതാനും സാധിക്കുന്നതാണ് സർക്കുലറിൽ വ്യക്തമാക്കി.


ALSO READ : CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും


ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം പുറത്ത് വരിക. ഫല പ്രഖ്യാപനം പിന്നീട് അറിയിക്കുന്നതാകും. ഐ.എസ്.സിയുടെ അംഗീകാരമുള്ള സ്കൂളുകളിൽ 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ഒട്ടും വൈകാതെ തന്നെ ആരംഭിച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് ബോർഡ് അറിയിച്ചു. മെയ് നാല് മുതൽ ജൂൺ ഏഴ് വരെ നടത്താനായിരുന്നു തീരുമാനിച്ചത്.


ALSO READ : ICSE Board Exam 2021: ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു


രാജ്യത്ത് തുടർച്ചയായി മൂന്ന് ദിവസം 2.5 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഐസിഎസ്ഇയുടെ തീരുമാനം. ഇന്ന് 2.59 ലക്ഷം കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക