ICSE, ISC Result 2023 : ഐസിഎസ്ഇ, ഐ എസ് സി പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു
ICSE 10th, ISC 12th Results : 2.5 ലക്ഷത്തോളം വിദ്യാർഥികളാണ് സി ഐ എസ് സി ഇ പരീക്ഷകൾ എഴുതിയത്
ICSE, ISC Results 2023 : കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റിന്റെ (CISCE) ഐസിഎസ്ഇ (പത്താം ക്ലാസ്), ഐ എസ് സി (12-ാം ക്ലാസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഇന്ന് മെയ് 14ന് ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് സി ഐ എസ് സി ഇ ഫലങ്ങൾ പുറത്ത് വിട്ടത് . സി ഐ എസ് സി ഇ വെബ്സൈറ്റിലൂടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
2.5 ലക്ഷത്തോളം വിദ്യാർഥികളാണ് സി ഐ എസ് സി ഇയുടെ പത്ത്, 12 ക്ലാസുകളുടെ പരീക്ഷയിൽ എഴുതിയത്. ഫെബ്രുവരി 27-29 തീയതികളിലായിട്ടാണ് ഐസിഎസ്ഇ പരീക്ഷ സംഘടിപ്പിച്ചത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു 12-ാം ക്ലാസിന്റെ പരീക്ഷ.
ICSE, ISC പരീക്ഷാ ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം
ഘട്ടം 1: ഫലം പരിശോധിക്കുന്നതിന്, വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് results.cisce.org , cisce.org എന്നിവ സന്ദർശിക്കുക.
ഘട്ടം 2: ഇതിനുശേഷം, പത്താം ക്ലാസ്/ പ്ലസ് ടു ഫലങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ലോഗിൻ വിൻഡോയിൽ, നിങ്ങളുടെ ഐഡി, സൂചിക നമ്പർ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ നൽകുക.
ഘട്ടം 4: ഫലം സ്ക്രീനിൽ ദൃശ്യമാകും.
ഘട്ടം 5: വിദ്യാർത്ഥികൾ ഫലം ഡൗൺലോഡ് ചെയ്യുക.
ഘട്ടം 6: പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
എസ്എംഎസ് വഴിയും ഫലം ലഭിക്കും. പ്രിൻസിപ്പലിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ ഫലം അറിയാവുന്നതാണ്.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...