IDBI Recruitment 2023: ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട വിധം അറിയാം
IDBI Executive Recruitment 2023: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് idbibank.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 1,036 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് idbibank.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 1,036 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ ഏഴ് ആണ്.
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർഥി അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ഡിപ്ലോമ കോഴ്സുകൾ യോഗ്യതയായി കണക്കാക്കുന്നതല്ല. ബിരുദം സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് തന്നെ ആയിരിക്കണം.
പ്രതിഫലം: ആദ്യ വർഷം പ്രതിമാസം 29,000 രൂപയും രണ്ടാം വർഷം പ്രതിമാസം 31,000 രൂപയും സേവനത്തിന്റെ മൂന്നാം വർഷം പ്രതിമാസം
34,000 രൂപയും ആണ് പ്രതിഫലം ലഭിക്കുക.
ALSO READ: EPFO Updates: ഇപിഎഫ്ഒ ബാലൻസ് എങ്ങനെ പരിശോധിക്കാം? എങ്ങനെ പണം പിൻവലിക്കാം? ഘട്ടങ്ങൾ ഇങ്ങനെ
അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ 2023 മെയ് 24 മുതൽ 2023 ജൂൺ ഏഴ് വരെ (രണ്ട് തിയതികളും ഉൾപ്പെടെ) ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റേതെങ്കിലും തരത്തിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് ഓൺലൈനായാണ് അടയ്ക്കേണ്ടത്. എസ്‌സി / എസ്‌ടി / പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾ (ഇൻറിമേഷൻ ചാർജുകൾ മാത്രം): 200 രൂപ
മറ്റ് ഉദ്യോഗാർത്ഥികൾ (അപേക്ഷാ ഫീസും ഇൻറ്റിമേഷൻ ചാർജുകളും): 1000 രൂപ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...