Wrestlers Protest: ഗുസ്തി താരങ്ങൾക്കായി വേണ്ടി വന്നാൽ രാഷ്ട്രപതിയെ കാണും; കർഷക നേതാക്കൾ
They will meet the President; Farmer leaders: നേരത്തെ ഗുസ്തി താരങ്ങൾ അവർക്കു ലഭിച്ച മെഡലുകൾ പ്രതിഷേധത്തിന്റെ ഭാഗമായി ഗംഗയിൽ ഒഴുക്കാനായി ഹരിദ്വാറിൽ എത്തിയിരുന്നു.
ന്യൂഡൽഹി:ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ വച്ച് വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുസാഫർ നഗറിൽ ചേർന്ന ഖാപ് പഞ്ചായത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തെ ഗുസ്തി താരങ്ങൾ അവർക്കു ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കാനായി ഹരിദ്വാറിൽ എത്തിയിരുന്നു. എന്നാൽ, കർഷക നേതാക്കൾ ഇടപെട്ട് ഗുസ്തി താരങ്ങളെ അനുനയിപ്പിച്ചു ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. സർക്കാരിന് അഞ്ചുദിവസത്തെ സമയം പ്രശ്നം പരിഹരിക്കാൻ നൽകിക്കൊണ്ടാണ് മെഡൽ ഗംഗയിലെറിയാനുള്ള തീരുമാനത്തിൽനിന്ന് താരങ്ങൾ പിൻവാങ്ങിയത്. ഇതിന് പിന്നാലെയാണ് ഖാപ് പഞ്ചായത്ത് ചേരുന്നത്.
ALSO READ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
'മെഡലുകൾ ഗംഗയിൽ ഒഴുക്കിക്കളയേണ്ടതില്ല, അവ ലേലത്തിൽ വെക്കൂ എന്ന് അവരോട് പറഞ്ഞു. ലേലം നിർത്താൻ വേണ്ടി ലോകം മുഴുവനും മുമ്പോട്ട് വരട്ടെ. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ ചെന്ന് കാണും. ഞങ്ങൾ എല്ലവരും നിങ്ങളുടെ കൂടെയുണ്ട്, ആശങ്കപ്പെടേണ്ടതില്ല', ടിക്കായത്ത് വ്യക്തമാക്കി.
'കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബിഹാറിൽ ലാലുവിന്റെ കുടുംബത്തെ തകർത്തു. മുലായം സിങ് യാദവിന്റെ കുടുംബത്തോട് അവർ ചെയ്തത് എന്താണ്?രാജസ്ഥാനിലും സമാനമായ കാര്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്', അദ്ദേഹം യോഗത്തിൽ പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരം ഹരിയാണയിലും പടിഞ്ഞാറന്‍ യു.പി.യിലും രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. വിഷയം ബി.ജെ.പി.ക്കുള്ളിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...