ന്യുഡൽഹി: ഒരു വശത്ത് സർക്കാരും റിസർവ് ബാങ്കും (Reserve Bank of India) നിങ്ങളോട് ഡിജിറ്റൽ ഇടപാടുകൾ നടത്തണമെന്ന് വാദിക്കുന്നു എന്നാൽ മറുവശത്ത് ഈയിടെയായി ഡിജിറ്റൽ തട്ടിപ്പ് കേസുകൾ (Digital Fradu) വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബാങ്കിംഗ് തട്ടിപ്പിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഇപ്പോൾ ആരെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജമായി പണം പിൻവലിക്കുകയാണെങ്കിൽ അത് എളുപ്പത്തിൽ നിങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയും. അതിനായി ഈ രീതി പിന്തുടരുക ...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനുള്ള വഴി റിസർവ് ബാങ്ക് പറഞ്ഞിട്ടുണ്ട്.  റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഏതെങ്കിലും അനധികൃത ഇടപാട് നടന്നെങ്കിൽ അതിനുശേഷം പോലും നിങ്ങളുടെ മുഴുവൻ പണവും വീണ്ടെടുക്കാൻ കഴിയുമെന്നാണ്.  ഇതിന് ജാഗ്രത ആവശ്യമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഇടപാടിന്റെ വിവരങ്ങൾ ഉടനടി നൽകി നിങ്ങൾക്ക് നഷ്ടം നികത്താൻ കഴിയുമെന്നാണ്.   


Also read: Bank Holidays: ഒക്ടോബറിൽ പകുതി ദിവസത്തോളം ബാങ്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക.. ഇക്കാര്യം റിസർവ് ബാങ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്


അനധികൃത ഇലക്ട്രോണിക് ഇടപാടുകൾ വഴി നിങ്ങൾക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങള്ടെ ബാധ്യത പരിമിതപ്പെടുത്താം.   മാത്രമല്ല നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുകയാണെങ്കിൽ ഈ നഷ്ടം മൊത്തത്തിൽ  മാറ്റികിട്ടും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നൽകിയ ട്വീറ്റിൽ വ്യക്തമാക്കുന്നത്.  അതായത് നിങ്ങളുടെ അക്കൗണ്ടിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഇടപാട് നടന്നാൽ  അത് ഉടൻ തന്നെ നിങ്ങളുടെ ബാങ്കിൽ റിപ്പോർട്ട് ചെയ്യണം. കാലതാമസം കൂടാതെ നിങ്ങൾ ബാങ്കിന് വിവരങ്ങൾ നൽകുന്നതിൽ നിന്നും നിങ്ങൾ രക്ഷപ്പെടും.  ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ പണവും തിരികെ ലഭിക്കും.


 



 


നിങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനുള്ള കാരണം ഇതാണ് 


വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് സൈബർ തട്ടിപ്പ് കണക്കിലെടുത്ത് ബാങ്കുകൾക്ക് വേണ്ടി ഇൻഷുറൻസ് പോളിസി (Insurance Policy) എടുക്കാറുണ്ട്.   അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് സംഭവിച്ച തട്ടിപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ബാങ്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയോട് പറയുകയും നിങ്ങളുടെ നഷ്ടം നികത്താൻ ഇൻഷുറൻസ് പണം അതിൽ നിന്ന് എടുക്കുകയും ചെയ്യും. സൈബർ തട്ടിപ്പ് (Cyber Fraud) ഒഴിവാക്കാൻ ഇൻഷുറൻസ് കമ്പനികളും (Insuarance Companies) ആളുകൾക്ക് നേരിട്ട് കവറേജ് നൽകുന്നുണ്ട്.


Also read: ആധാർ കാർഡ്-റേഷൻ കാർഡ് ബന്ധിപ്പിക്കൽ അനിവാര്യം, സെപ്റ്റംബർ 30 അവസാന തിയതി


തട്ടിപ്പ് നടന്ന് 3 ദിവസത്തിനുള്ളിൽ പരാതി ബാങ്കിൽ സമർപ്പിക്കണം


ആരെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തെറ്റായി പണം പിൻവലിക്കുകയും ഇത് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾ ബാങ്കിൽ പരാതിപ്പെടുകയും ചെയ്താൽ ഈ നഷ്ടം നിങ്ങൾക്ക് സഹിക്കേണ്ടിവരില്ല.   മാത്രമല്ല നിശ്ചിത സമയത്തിനുള്ളിൽ ബാങ്കിനെ ഇക്കാര്യം  അറിയിച്ചാൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് വഞ്ചനാപരമായി പിൻവലിച്ച തുക 10 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും റിസർവ് ബാങ്ക് (Reserve Bank Of India) അറിയിച്ചു.ഇനി ബാങ്ക് അക്കൗണ്ടിലുണ്ടായ തട്ടിപ്പ് വിവരം  നാലോ ഏഴോ ദിവശ്യത്തിനുള്ളിലാണ് ബാങ്കിനെ അറിയിച്ചതെങ്കിൽ ഉപഭോക്താവിന് 25,000 രൂപ വരെ നഷ്ടം നേരിടേണ്ടിവരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.