ന്യൂഡല്‍ഹി: രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍ എന്ന് സമൃതി ഇറാനി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്തയോടാണ്  കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്ത സ്മൃതി ഇറാനി തള്ളി കളഞ്ഞു.രാഹുല്‍ ഗാന്ധിക്കെതിരെ എപ്പോഴും സംസാരിക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനാലാണെന്നും ഇറാനി പറഞ്ഞു


COMMERCIAL BREAK
SCROLL TO CONTINUE READING

ജെ.എന്‍.യുവിലേയും ഹൈദരബാദ് സര്‍വകലാശാലയിലേയും പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയുടേയും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്നായിരുന്നു മന്ത്രിയുടെ പറുപടി. 2009 ല്‍ 


ജെ.എന്‍.യുവില്‍ ലാത്തിചാര്‍ജ്ജ് നടന്നിരുന്നു. ആ സമയത്ത് രാഹുല്‍ ഗാന്ധി എവിടെയായിരുന്നുവെന്നും സ്മൃതി ഇറാനി ചോദിച്ചു. കോളജില്‍ ക്രമസമാധാന നില തകര്‍ന്നാല്‍ അവിടെ സര്‍ക്കാര്‍ ഇടപെടുമെന്നും, പ്രശ്നത്തിന് പരിഹാരം കണ്ടെത്തലാണ് സര്‍ക്കാറിന്‍െറ ജോലിയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.ചൊവാഴ്ച നരേന്ദ്ര മോദി രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാണെന്നും ശഹെന്‍ഷായെ (ചക്രവര്‍ത്തി) പ്പോലെ പെരുമാറരുതെന്നും  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.