അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായി ചോട്ടാഷകീല്‍ ഇന്ത്യയ്ക്കെതിരെ വെല്ലുവിളിയുമായി രംഗത്ത്. പാകിസ്ഥാനിലെ ഒരു  പ്രമുഖ ദേശീയമാധ്യമത്തില്‍  ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന വീടിന്‍റെ ചിത്രം പുറത്ത് വന്ന ശേഷമാണ് ചോട്ടഷകീല്‍ ഫോണിലൂടെ പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധൈര്യമുണ്ടെങ്കില്‍  ദാവൂദിനെ പിടികൂടുക. അദ്ദേഹം പാക്കിസ്ഥാനിലുണ്ടെന്നല്ലേ നിങ്ങള്‍ പറയുന്നത് എന്നാല്‍ പോയി പിടികൂടണം. ദാവൂദ് മണ്ടനല്ല, അയാളെ പിടികൂടുക എളുപ്പമല്ല. കറാച്ചിയില്‍ നിരവധിപ്പേര്‍ക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ട്. വിഡിയോയില്‍ പേരു പറയുന്നവര്‍ പരാമര്‍ശിക്കുന്നത് യഥാര്‍ഥ ദാവൂദ് ഇബ്രാഹിമിനെയല്ല, ഷക്കീല്‍ ഫോണിലൂടെ അറിയിച്ചു. 


1993 മുംബൈ സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. ഇന്ത്യ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഏജന്‍സികള്‍ ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്ന വിവരം പുറത്ത് വിട്ടിരുന്നു. അന്ന് പക്സിസ്ഥാന്‍ അതിനെ ശകതമായി നിഷേധിച്ചിരുന്നു. 


ഇപ്പോള്‍ പാകിസ്ഥാനിലെ ഒരു  പ്രമുഖ ദേശീയമാധ്യമം ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന വീടിന്‍റെ വിലാസവും പുറത്തുവിട്ടു. ഡി-13, ബ്ലോക്ക്‌-4, ക്ലിഫ്റ്റണ്‍‍, കറാച്ചി, പാകിസ്ഥാന്‍ എന്ന വിലാസത്തിലാണ് ദാവൂദ് താമസിച്ചിരുന്നത്. ഒസാമ ബിന്‍ ലാദന്‍ താമസിച്ചിരുന്ന വീടിന്‍റെ അതെ അകൃത്യമാണ് ഇതിനുമെന്നാണ് റിപ്പോര്‍ട്ട്‌.